VIDEO| 'മാന്‍ഡോസ്' ചുഴലിക്കാറ്റ് തീരത്തേക്ക്, ചെന്നൈയില്‍ കടല്‍ കരയിലേക്ക് - Cyclone In Chennaii
🎬 Watch Now: Feature Video
ചെന്നൈ: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട മാന്‍ഡോസ് ചുഴലിക്കാറ്റ് ഇന്ന് തീരം തൊടും. ചെന്നൈയില്‍ നിന്ന് 270 കിലോമീറ്റർ തെക്ക് കിഴക്കായാണ് നിലവില്‍ ചുഴലിക്കാറ്റ് വീശുന്നത്. വരുന്ന മണിക്കൂറുകളില്‍ കാറ്റിന്‍റെ ശക്തി കുറഞ്ഞേക്കുമെന്നാണ് വിലയിരുത്തല്‍. ചെന്നൈയിലെ വിവിധ ബീച്ചുകളില്‍ കടല്‍ക്ഷോഭം റിപ്പോര്‍ട്ട് ചെയ്‌തിട്ടുണ്ട്. മറീന, എന്നൂർ, കാട്ടുപള്ളി, ബസന്‍റ് നഗർ എന്നിവിടങ്ങളിലാണ് ഉയര്‍ന്ന തിരമാല രൂപപ്പെട്ടിട്ടുള്ളത്. മറീന ബീച്ച് പൂര്‍ണമായും അടച്ച് ജനങ്ങളെ ഒഴിപ്പിക്കുന്ന പ്രവൃത്തികളും മേഖലയില്‍ പുരോഗമിക്കുകയാണ്. ചുഴലിക്കാറ്റിന്‍റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ തീരദേശ ജില്ലകളില്‍ കനത്ത മഴ പെയ്യുന്നുണ്ട്.
Last Updated : Feb 3, 2023, 8:35 PM IST