വെടിയുതിര്‍ക്കാതെ തന്നെ ഭീകരരുടെ ഒളിത്താവളങ്ങളിലേക്കെത്താം; അത്യാധുനിക സംവിധാനങ്ങളോടെ സിഎസ്‌ആര്‍ വാഹനങ്ങളെത്തിച്ച് സിആർപിഎഫ്
🎬 Watch Now: Feature Video
പുല്‍വാമ (ജമ്മു കശ്‌മീര്‍): കശ്‌മീര്‍ താഴ്‌വരയില്‍ അതിര്‍ത്തി കടന്നുള്ള തീവ്രവാദ പ്രവര്‍ത്തനങ്ങളുടെ വര്‍ധനവിനിടയില്‍ ഇവയെ ചെറുക്കാന്‍ ഹൈടെക് ക്രിട്ടിക്കൽ സിറ്റുവേഷൻ റെസ്‌പോൺസ് വാഹനങ്ങള്‍ അവതരിപ്പിച്ച് സെന്‍ട്രല്‍ റിസര്‍വ് പൊലീസ് ഫോഴ്‌സ് (സിആർപിഎഫ്). ബുള്ളറ്റ് പ്രൂഫ് കവചവും അതിനൂതന ആയുധങ്ങളും സജ്ജീകരിച്ചിരിക്കുന്ന ക്രിട്ടിക്കൽ സിറ്റുവേഷൻ റെസ്‌പോൺസ് വാഹനങ്ങള്‍ക്ക് (സിഎസ്‌ആര്‍വി) ശത്രുവിന്‍റെ ആക്രമണങ്ങളെ തടയാനാവും. മാത്രമല്ല ശത്രുവിന് നേരെ വെടിയുതിര്‍ക്കാതെ തന്നെ സുരക്ഷ സേനയ്‌ക്ക് ഭീകരരുടെ ഒളിത്താവളത്തിലേക്ക് അടുക്കാനുമാവും. സുരക്ഷ സേനയുടെ ശക്തി ഒന്നുകൂടി വര്‍ധിപ്പിക്കുന്നതാണ് ഈ വാഹനം. മാത്രമല്ല ഇതുവഴി സുരക്ഷ സേനയിലും ആയുധ ശേഖരത്തിലും ആധുനികവത്‌കരണം സാധ്യമാകും. നിലവില്‍ തെക്കന്‍ കശ്‌മീരിലെ ഓപറേഷന്‍ യൂണിറ്റുകള്‍ക്കായി സിആര്‍പിഎഫ് ഇവ കൈമാറിയിട്ടുണ്ട്.