CPM Idukki Secretary Against Mathew Kuzhalnadan: 'സിപിഎമ്മിനെ നന്നാക്കാൻ മാത്യു കുഴൽനാടൻ ശ്രമിക്കേണ്ട': സിവി വർഗീസ് - സിവി വർഗീസ് മാധ്യമങ്ങളോട്

🎬 Watch Now: Feature Video

thumbnail

By ETV Bharat Kerala Team

Published : Aug 31, 2023, 8:28 PM IST

ഇടുക്കി: മൂവാറ്റുപുഴ (Muvattupuzha) എംഎൽഎ മാത്യു കുഴൽനാടന്‍റെ (Mathew Kuzhalnadan) ആരോപണത്തിന് മറുപടിയുമായി സിപിഎം ഇടുക്കി ജില്ല സെക്രട്ടറി (CPM District Secretary) സിവി വർഗീസ് (CV Varghese). ഞങ്ങളുടെ സ്വത്ത് വിവരങ്ങൾ മാത്യു കുഴൽനാടനെ ബോധ്യപ്പെടുത്തേണ്ട ആവശ്യമില്ല എന്നായിരുന്നു സിവി വർഗീസിന്‍റെ പ്രതികരണം. സിവി വർഗീസ് അനധികൃതമായി സ്വത്ത് സമ്പാദിച്ചുവെന്നായിരുന്നു മാത്യു കുഴൽനാടന്‍റെ ആരോപണം. സിപിഎം (CPM) ഈ കാര്യത്തിൽ വ്യക്‌തതയും കൃത്യതയുമുള്ള പാർട്ടിയാണ്. നേതാക്കളും അവരുടെ കുടുംബങ്ങളും പാർട്ടിയുടെ അച്ചടക്കത്തെ നോക്കി പ്രവർത്തിക്കുന്നവരാണ്. സിപിഎമ്മിനെ നന്നാക്കാൻ മാത്യു കുഴൽനാടൻ ശ്രമിക്കേണ്ടെന്നും നേതാക്കളുടെ ജീവചരിത്രം നോക്കാൻ മാത്യു കുഴൽനാടനെ ആരും ചുമതലപ്പെടുത്തിട്ടില്ലെന്നും അദ്ദേഹം പ്രതികരിച്ചു. മാത്യു കുഴൽനാടനെ പോലെ കാണുന്ന വഴിക്കെല്ലാം കൈയിട്ട് വാരി സ്വത്ത് സമ്പാദിക്കുന്ന പോലെ സിപിഎമ്മിൽ ആരെയും അനുവദിക്കാറില്ലെന്ന് സിവി വർഗീസ് കൂട്ടിച്ചേര്‍ത്തു.

Also Read: Mathew Kuzhalnadan Replied MV Govindan ജില്ല സെക്രട്ടറിമാരുടെ സ്വത്ത് പരിശോധിക്കാൻ ധൈര്യം ഉണ്ടോ ; എംവി ഗോവിന്ദനെ വെല്ലുവിളിച്ച് മാത്യു കുഴൽനാടൻ

ABOUT THE AUTHOR

...view details

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.