VIDEO| മൺപുറ്റില്‍ നിന്നും മരത്തിലേക്ക്, നാട്ടുകാരെയും അമ്പരപ്പിച്ച് ഒരു മൂര്‍ഖന്‍ പാമ്പിന്‍റെ വിശ്രമം - പാമ്പിന്‍റെ വിശ്രമം
🎬 Watch Now: Feature Video
ബെംഗളൂരു: ഒന്നരമാസത്തോളമായി ജനവാസമേഖലയിലെ ഒരു ചെടിയില്‍ ചുറ്റിപ്പിണഞ്ഞ് കിടന്നാണ് ഈ മൂര്‍ഖന്‍ പാമ്പ് വിശ്രമിക്കുന്നത്. ബെംഗളൂരുവില്‍ ആനേക്കൽ ടൗണിലെ നാരായൺപുരില്‍ റോഡിന് വശത്തായി കുറച്ച് മരങ്ങള്‍ നില്‍പ്പുണ്ട്. അവിടമാണ് കഴിഞ്ഞ കുറച്ചുകാലങ്ങളായി ഈ വിരുതന്‍റെ വിശ്രമകേന്ദ്രം. ഗ്രാമത്തിലുള്ള മണ്‍പുറ്റില്‍ നിന്നും ദിനവും ഇവിടേക്ക് പാമ്പ് എത്താറുണ്ടെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. ചെടിയില്‍ വിശ്രമിച്ച ശേഷം തിരികെ മണ്‍പുറ്റിലേക്ക് പോകും. നൂറുകണക്കിന് ആളുകള്‍ ഇവിടേക്ക് എത്തിയാലും പാമ്പ് ചെടിക്ക് മുകളില്‍ ചുറ്റിപ്പിണഞ്ഞ് കിടന്നുള്ള വിശ്രമം തുടരുന്നത് പതിവ് കാഴ്‌ചയാണെന്നും നാട്ടുകാര്‍ പറയുന്നു.
Last Updated : Feb 3, 2023, 8:38 PM IST