Accident in Pathanamthitta | അമിത വേഗത്തിൽ എത്തിയ ബൈക്ക് മറിഞ്ഞു; യാത്രികൻ രക്ഷപ്പെട്ടത് തലനാരിഴയ്‌ക്ക് - അപകടത്തിന്‍റെ സിസിടിവി ദൃശ്യങ്ങൾ
🎬 Watch Now: Feature Video
പത്തനംതിട്ട : കുമ്പഴയിൽ ഇന്നലെ നടന്ന അപകടത്തിന്‍റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്. അമിത വേഗത്തിൽ എത്തിയ ബൈക്ക് യാത്രികൻ നിയന്ത്രണം വിട്ട് മറിഞ്ഞ് റോഡിലേക്ക് തെറിച്ചു വീണു. എതിർദിശയിലെത്തിയ സ്വകാര്യ ബസ് ഡ്രൈവർ സമയോചിതമായി ബസ് ബ്രേക്ക് ചെയ്‌ത് നിർത്തിയതിനാൽ വലിയ അപകടം ഒഴിവായി.
സ്‌കൂൾ ബസ് മറിഞ്ഞ് അപകടം : ജൂൺ ഒന്നിന് റാന്നി ചെറുകുളഞ്ഞിയിൽ നിയന്ത്രണം വിട്ട സ്‌കൂള്‍ ബസ് താഴ്‌ചയിലേക്ക് മറിഞ്ഞ് അപകടം സംഭവിച്ചിരുന്നു. അപകടത്തിൽ രണ്ട് പേര്‍ക്ക് പരിക്കേറ്റിരുന്നു. ബസിലുണ്ടായിരുന്ന ഏഴാം ക്ലാസ് വിദ്യാര്‍ഥിയായ ആദിത്യന്‍, ബസിലെ ആയ എന്നിവര്‍ക്കാണ് പരിക്കേറ്റത്. എട്ട് കുട്ടികൾ ബസില്‍ ഉണ്ടായിരുന്നു.
ചെറുകുളഞ്ഞി ബഥനി ആശ്രമം സ്‌കൂളിലെ ബസാണ് മറിഞ്ഞത്. രാവിലെ സ്‌കൂളിലേക്ക് പോകും വഴി ചോവൂര്‍മുക്കില്‍ വച്ച് നിയന്ത്രണം വിട്ട ബസ് റോഡരികിലുണ്ടായിരുന്ന കല്ലുകളില്‍ തട്ടി താഴ്‌ചയിലേക്ക് മറിയുകയായിരുന്നു. റോഡിന്‍റെ ശോചനീയവസ്ഥയാണ് അപകടത്തിന് കാരണമെന്ന് നാട്ടുകാര്‍ പറയുന്നത്.
Also read : നിയന്ത്രണം വിട്ട സ്‌കൂള്‍ ബസ് താഴ്‌ചയിലേക്ക് മറിഞ്ഞു; രണ്ട് പേര്‍ക്ക് പരിക്ക്