തെരഞ്ഞെടുപ്പ് ഫണ്ട് അപഹരിച്ചെന്ന ആരോപണത്തിൽ തുടർ നടപടിക്ക് ഇല്ലെന്ന് രാജ്‌മോഹൻ ഉണ്ണിത്താൻ - റീപോളിംഗ്
🎬 Watch Now: Feature Video
തെരഞ്ഞെടുപ്പ് ഫണ്ട് അപഹരിച്ചെന്ന ആരോപണത്തിൽ തുടർ നടപടിക്ക് ഇല്ലെന്ന് രാജ്‌മോഹൻ ഉണ്ണിത്താൻ. സംഭവത്തിൽ പാർട്ടി അച്ചടക്ക നടപടി സ്വീകരിച്ചിട്ടുണ്ട്. കാസർകോട് റീപോളിംഗിനിടെ വോട്ടു ചോദിച്ചു എന്ന ആരോപണം തെളിഞ്ഞാൽ എംപി സ്ഥാനം രാജിവെക്കുമെന്ന് അദ്ദേഹം പറഞ്ഞു. പിലാത്തറയിലെ പോളിംഗ് ബൂത്തിനകത്ത് വെച്ചും ക്യൂവിൽ നിന്ന വോട്ടർമാരോടും വോട്ട് ചോദിച്ചെന്നായിരുന്നു പരാതി ഉയര്‍ന്നത്. ഇതു സംബന്ധിച്ച് എൽഡിഎഫ് റിട്ടേണിങ് ഓഫീസർക്ക് പരാതി നൽകിയിരുന്നു.