കൃഷിയിടത്തിൽ പുള്ളിപുലികളുടെ ജഡങ്ങൾ - Three leopard died suspiciously
🎬 Watch Now: Feature Video
ബെംഗളൂരു: കർണാടകയിലെ അല്ലേരെ ഗ്രാമത്തിൽ സംശയാസ്‌പദമായ സാഹചര്യത്തിൽ പുള്ളിപുലികളുടെ ജഡങ്ങൾ കണ്ടെത്തി. ചന്നബസപ്പ കൃഷിയിടത്തിൽ നിന്നും ഒരു പെൺപുള്ളിപുലിയുടേയും രണ്ട് കുഞ്ഞുങ്ങളുടേയും ജഡമാണ് കണ്ടെടുത്തത്. വനംവകുപ്പ് അധികൃതർ സ്ഥലത്തെത്തി പരിശോധന നടത്തി. ഓംകാർ വനമേഖലയിൽ ഉൾപ്പെടുന്ന ബന്ധിപൂർ ദേശീയോദ്യാനത്തിന്‍റെ ഭാഗമാണ് അല്ലേരെ ഗ്രാമം. പുള്ളിപുലികളുടെ മരണകാരണം കണ്ടെത്തുന്നതിനായി വനം വകുപ്പ് പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിട്ടുണ്ട്.