വാക്‌സിൻ നല്‍കാൻ നദി മുറിച്ചുകടന്ന് ആരോഗ്യപ്രവര്‍ത്തകര്‍; വീഡിയോ - കൊവിഡ് വാക്‌സിൻ
🎬 Watch Now: Feature Video
ശ്രീനഗര്‍: ജമ്മു കശ്‌മീരിലെ രജൗരിയിലെ വിദൂര ഗ്രാമങ്ങളിലേക്ക് കൊവിഡ് വാക്‌സിൻ എത്തിക്കുന്നതിനായി ആരോഗ്യപ്രവര്‍ത്തകര്‍ നദി മുറിച്ചു കടക്കുന്ന ദൃശ്യങ്ങള്‍ വൈറല്‍. ട്രാല ഹെല്‍ത്ത് സെന്‍ററിലെ ആരോഗ്യപ്രവര്‍ത്തകരാണ് നദികളും മലകളും കടന്ന് വീടുകളില്‍ വാക്‌സിൻ എത്തിക്കുന്നത്. വളരെ ബുദ്ധിമുട്ടാണ് ഈ ഗ്രാമങ്ങളിലേക്ക് എത്തിച്ചേരുകയെന്നത്. എന്നാല്‍ തങ്ങളുടെ ആരോഗ്യപ്രവര്‍ത്തകര്‍ തടസങ്ങളെല്ലാം മറികടന്ന് അവരുടെ ജോലികള്‍ കൃത്യമായി നിര്‍വഹിക്കുന്നുവെന്ന് ഹെല്‍ത്ത് സെന്‍ററിലെ ഡോക്‌ടര്‍ ഇറാം യാസ്‌മിൻ പറഞ്ഞു.