ETV Bharat / t20-world-cup-2022

രണ്ടും കൽപ്പിച്ച് ഗവർണർ; എസ്എഫ്ഐ ബാനറുകൾ നീക്കം ചെയ്യിച്ചു - Arif Mohammed Khan Vs SFI

Banner Against Governor : ഉച്ചയ്ക്ക് റോഡിൽ ഇറങ്ങി നടന്ന് ഓരോ ബാനറും വായിച്ച ശേഷമാണ് ഗവർണർ അവ ഉടൻ നീക്കാൻ ആവശ്യപ്പെട്ടത്. രാത്രിയായിട്ടും ബാനറുകൾ നീക്കാതായതോടെ വീണ്ടും പുറത്തിറങ്ങിയ ഗവർണർ പൊലീസുകാർക്ക് നേരെ ശകാരവർഷം നടത്തി. ഇതോടെയാണ് പൊലീസ് ബാനർ നീക്കാൻ തയ്യാറായത്.

Banner Against Governor Removed  Calicut University Campus  എസ്എഫ്ഐ ബാനറുകൾ നീക്കം ചെയ്യിച്ചു  Banner Against Governor  SFI Against Governor  Governor Vs SFI  ഗവർണർക്കെതിരെ എസ്എഫ്ഐ  കാലിക്കറ്റ് സർവകലാശാല ഗവർണർ  Arif Mohammed Khan Vs SFI  Arif Mohammed Khan at Calicut University
Banner Against Governor Removed From Calicut University Campus
author img

By ETV Bharat Kerala Team

Published : Dec 17, 2023, 7:50 PM IST

Updated : Dec 17, 2023, 9:51 PM IST

എസ്എഫ്ഐ സ്ഥാപിച്ച ബാനറുകൾ നീക്കം ചെയ്യിച്ച് ഗവർണർ

കോഴിക്കോട്: കാലിക്കറ്റ് സർവകലാശാല കാമ്പസിൽ എസ്എഫ്ഐ സ്ഥാപിച്ച ബാനറുകൾ നീക്കം ചെയ്യിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ (Banner Against Governor Removed From Calicut University Campus). ഉച്ചയ്ക്ക് ഒരു ചടങ്ങിൽ പങ്കെടുത്ത ശേഷം കാമ്പസിൽ എത്തിയ ഗവർണർ കാറിൽനിന്ന് പുറത്തിറങ്ങുന്നതിനിടെ ബാനറുകൾ സ്ഥാപിച്ചതിനെതിരേ രോഷപ്രകടനം നടത്തിയിരുന്നു. റോഡിൽ ഇറങ്ങി നടന്ന് ഓരോ ബാനറും വായിച്ചതിനു ശേഷമാണ് അദ്ദേഹം രാജ്ഭവൻ സെക്രട്ടറിയെ ഫോണിൽ വിളിച്ച് കടുത്ത അതൃപ്‌തി അറിയിച്ചത്.

ബാനറുകൾ കെട്ടാൻ അനുവദിച്ചത് എന്തിനെന്ന് ആരാഞ്ഞ്, ഇതേപ്പറ്റി വൈസ് ചാൻസിലറോട് വിശദീകരണം ചോദിക്കാനും രാജ്‌ഭവൻ സെക്രട്ടറിയോട് ഗവർണർ ആവശ്യപ്പെട്ടു. മാധ്യമപ്രവർത്തകർക്കു മുന്നിൽവെച്ച് ബാനറിലെ വാക്കുകൾ അടക്കം എടുത്തുപറഞ്ഞാണ് ഗവർണർ രാജ്ഭവൻ സെക്രട്ടറിക്ക് നിർദേശം നൽകിയത്. ബാനറുകൾ എന്തുകൊണ്ടാണ് ഇവിടെനിന്ന് നീക്കാത്തതെന്ന് പോലീസുകാരോടും ഗവർണർ ആരാഞ്ഞു.

രാത്രിയായിട്ടും ബാനറുകൾ നീക്കാതായതോടെ വീണ്ടും പുറത്തിറങ്ങിയ ഗവർണർ പോലീസുകാർക്ക് നേരെ ശകാരവർഷം നടത്തി. ഇതോടെയാണ് പോലീസ് ബാനർ നീക്കാൻ തയ്യാറായത്.

Also Read: എസ്എഫ്ഐ പ്രതിഷേധവും ഉപരോധവും മറികടന്ന് ഗവര്‍ണര്‍; സമരക്കാരെ കണക്കിന് പരിഹസിച്ച് ആരിഫ് മുഹമ്മദ് ഖാന്‍

കഴിഞ്ഞ ദിവസം തന്നെ സർവകലാശാല കാമ്പസിൽ നിരവധി പോസ്റ്ററുകളും ബാനറുകളും എസ്എഫ്ഐ സ്ഥാപിച്ചിരുന്നു. 'സംഘി ചാൻസലർ വാപ്പസ് ജാവോ' എന്നായിരുന്നു ബാനറുകളിലൊന്നിൽ എഴുതിയിരുന്നത്. ഈ ബാനർ അടക്കം വായിച്ചുനോക്കിയ ശേഷമാണ് ഗവർണർ നടപടി ആവശ്യപ്പെട്ടത്.

Last Updated : Dec 17, 2023, 9:51 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.