ETV Bharat / sukhibhava

വേള്‍ഡ് സ്‌പൈന്‍ ഡേ : നിവർന്നുനിൽക്കുന്ന സമൂഹത്തിന് വേണ്ടത് ആരോഗ്യമുള്ള നട്ടെല്ല്

'ഓരോ നട്ടെല്ലും കണക്കാക്കപ്പെടുന്നു' എന്നതാണ് 14-ാമത് വാർഷിക കാമ്പയിനിന്‍റെ പ്രചാരണ മുദ്രാവാക്യം

World Spine Day  spinal cord  spinal cord problems and treatments  ലോക നട്ടെല്ല് ദിനം  ആരോഗ്യമുള്ള നട്ടെല്ല്  ഓരേ നട്ടെല്ലും കണക്കാക്കപ്പെടുന്നു  Every Spine Counts  നട്ടെല്ല്  നട്ടെല്ലിന്‍റ ആരോഗ്യം ശ്രദ്ധിക്കേണ്ട കാര്യങ്ങൾ  നട്ടെല്ല് സംബന്ധമായ പ്രശ്‌നങ്ങൾ  spinal problems
ലോക നട്ടെല്ല് ദിനം: നിവർന്ന് നിൽക്കുന്ന സമൂഹത്തിന് വേണ്ടത് ആരോഗ്യമുള്ള നട്ടെല്ല്
author img

By

Published : Oct 16, 2022, 2:09 PM IST

ഒക്‌ടോബർ 16 ലോക നട്ടെല്ല് ദിനം (World Spine Day). നട്ടെല്ലിന്‍റെ ആരോഗ്യം നിലനിർത്തേണ്ടതിനെ കുറിച്ചും നട്ടെല്ലുമായി ബന്ധപ്പെട്ട രോഗങ്ങളെക്കുറിച്ചും അവയുടെ ചികിത്സയെക്കുറിച്ചും ലോകമെമ്പാടുമുള്ള ആളുകളെ ബോധവാന്മാരാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഈ ദിനം ആചരിക്കുന്നത്. 'എവരി സ്‌പൈന്‍ കൗണ്ട്സ്' (ഓരോ നട്ടെല്ലും കണക്കാക്കപ്പെടുന്നു) എന്നതാണ് 14-ാമത് വാർഷിക കാമ്പയിനിന്‍റെ പ്രമേയം.

മനുഷ്യരില്‍ സാധാരണയായി കാണപ്പെടുന്ന ഒരു രോഗമാണ് നടുവേദന അല്ലെങ്കിൽ നട്ടെല്ല് വേദന. കഴിഞ്ഞ കുറച്ച് വർഷങ്ങളായി നടുവേദന അനുഭവപ്പെടുന്ന രോഗികളുടെ എണ്ണം ക്രമാതീതമായി വർധിച്ചുകൊണ്ടിരിക്കുകയാണ്. അപകടങ്ങൾ, തിരക്കേറിയ ജീവിതം, പോഷകാഹാരക്കുറവ്, കൃത്യമല്ലാത്ത പോസ്‌ചർ തുടങ്ങി നിരവധി കാരണങ്ങൾ കൊണ്ട് സുഷുമ്‌ന നാഡിക്ക് (Spinal Cord) ഉണ്ടാകുന്ന ആഘാതങ്ങളാണ് നടുവേദനയ്‌ക്ക് കാരണമാകുന്നത്.

ചില സമയങ്ങളിൽ സുഷുമ്‌ന നാഡിക്കുണ്ടാകുന്ന പ്രശ്‌നങ്ങൾ വ്യക്തികളിൽ ചിലപ്പോള്‍ വൈകല്യങ്ങള്‍ വരെയുണ്ടാക്കാം. 2008ൽ വേൾഡ് ഫെഡറേഷൻ ഓഫ് കൈറോപ്രാക്‌റ്റിക്‌ (World Federation of Chiropractic) ആണ് ലോക നട്ടെല്ല് ദിനം ആചരിക്കാന്‍ ആരംഭിച്ചത്. നടുവേദനയെക്കുറിച്ചും നട്ടെല്ലിനുണ്ടാകുന്ന മറ്റ് പ്രശ്‌നങ്ങളെക്കുറിച്ചും അവബോധം വളർത്തുന്നതിന് ആഗോളതലത്തിൽ ഒരു വേദി സൃഷ്‌ടിക്കുക എന്നതായിരുന്നു പ്രധാന ലക്ഷ്യം. 'നിവർന്ന് നിന്ന് മുന്നോട്ട് നീങ്ങുക' എന്ന മുദ്രാവാക്യത്തോടെ 2012ലാണ് ഈ ദിനം ആദ്യമായി ആചരിച്ചത്.

വർഷം തോറും നടക്കുന്ന ലോക നട്ടെല്ല് ദിനത്തിൽ ലോകമെമ്പാടുമുള്ള 800ലധികം സർക്കാർ-സർക്കാർ ഇതര മെഡിക്കൽ, സാമൂഹിക സംഘടനകൾ നിരവധി ബോധവത്കരണ പരിപാടികളും കാമ്പയിനുകളും സംഘടിപ്പിക്കുന്നു. അനുയോജ്യമായ ഭക്ഷണക്രമം ഉണ്ടാക്കിയെടുക്കുക, ആവശ്യമുള്ളപ്പോൾ സപ്ലിമെന്‍റുകൾ പോലുള്ള മാർഗങ്ങള്‍ സ്വീകരിക്കുക, ദിനചര്യയിൽ ആരോഗ്യകരമായ ശീലങ്ങൾ ഉൾപ്പെടുത്തുക, നട്ടെല്ലിന്‍റെ ആരോഗ്യത്തെ ബാധിക്കുന്ന ഘടകങ്ങളെ കുറിച്ച് പൊതുജനങ്ങളെ ബോധവത്കരിക്കുക, ലോകമെമ്പാടും നട്ടെല്ല് സംബന്ധമായ ആരോഗ്യ സേവനങ്ങള്‍ ലഭ്യമാക്കുക തുടങ്ങിയവയാണ് ഈ വർഷത്തെ പ്രമേയം കൊണ്ട് ഉദ്ദേശിക്കുന്നത്.

നടുവേദനയുടെ കാരണങ്ങൾ അറിയുന്നതിലും സുഷുമ്‌ന നാഡിയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളുടെ തീവ്രത മനസിലാക്കുന്നതിലും ചികിത്സിക്കുന്നതിലും ആരോഗ്യ മേഖല വളരെയധികം മുന്നോട്ടുപോയിട്ടുണ്ട്. നട്ടെല്ല് സംബന്ധമായ രോഗങ്ങള്‍ കണ്ടെത്താന്‍ എക്‌സ്‌റേകൾ, സിടി സ്‌കാനുകൾ, എംആർഐകൾ എന്നിവ കൂടാതെ മറ്റ് പല അത്യാധുനിക രീതികളും നിലവിലുണ്ട്.

പഠനങ്ങൾ പ്രകാരം ലോകമെമ്പാടുമുള്ള ഒരു ബില്യൺ ആളുകളെയാണ് നട്ടെല്ല് വേദന അലട്ടുന്നത്. ഇത് ധാരാളം ആളുകളിൽ വൈകല്യത്തിനും കാരണമാകുന്നുണ്ട്. മനുഷ്യ ശരീരത്തിൽ വലിയ പ്രാധാന്യമുള്ള നട്ടെല്ലിലെ വേദനയോ രോഗമോ നമ്മുടെ ശരീരത്തിന്‍റെ പ്രവർത്തന ശേഷിയെ തന്നെ ബാധിക്കും. ചിലപ്പോൾ ഇത് ശരീരത്തിന്‍റെ മറ്റ് ഭാഗങ്ങളെയും അവയുടെ പ്രവർത്തനങ്ങളെയും ബാധിച്ചേക്കാം.

ഒട്ടുമിക്ക പേരും വളരെക്കാലമായുള്ള നടുവേദനയെ അവഗണിക്കുകയും വേദന സംഹാരി മരുന്നുകളും ബാമുകളും ഉപയോഗിച്ച് ആശ്വാസം നേടുകയും ചെയ്യുന്നു. ഇത് പലപ്പോഴും ആരോഗ്യത്തെ ദോഷകരമായി ബാധിക്കുന്നു. മൂന്ന് ആഴ്‌ചയ്ക്ക് ശേഷവും നടുവേദന മാറുന്നില്ലെങ്കില്‍ ഉടൻ തന്നെ ഒരു ഓർത്തോപീഡിക് വിദഗ്‌ധനെ സമീപിക്കണമെന്ന് വിദഗ്‌ധർ ശുപാർശ ചെയ്യുന്നു.

നട്ടെല്ല് സംബന്ധമായ പ്രശ്‌നങ്ങൾ ഒഴിവാക്കാൻ സ്വീകരിക്കേണ്ട മുൻകരുതലുകൾ

  • ഭാരമുള്ള വസ്‌തുക്കൾ ഉയർത്തുമ്പോള്‍ കാൽമുട്ട് കുനിക്കാനും നട്ടെല്ല് നേരെയാക്കാനും ശ്രദ്ധിക്കുക
  • ഇരിക്കുമ്പോഴും നിൽക്കുമ്പോഴും കഴുത്തും തോളും നട്ടെല്ലും എപ്പോഴും നേരെയായിരിക്കണം
  • ഒരേ അവസ്ഥയില്‍ കൂടുതൽ നേരം ഇരിക്കാതിരിക്കുക. ഓരോ മണിക്കൂറിലും ചെറിയ ഇടവേളകൾ എടുത്ത് കുറച്ച് നടക്കുക
  • കഴുത്തും തോളും അര ഭാഗവും വളച്ച് ലാപ്‌ടോപ്പിലോ മൊബൈൽ ഫോണിലോ കൂടുതല്‍ സമയം ചിലവഴിക്കുന്നത് ഒഴിവാക്കുക
  • കാത്സ്യം, വിറ്റാമിൻ ഡി, എല്ലുകളെ ബലപ്പെടുത്തുന്ന പോഷകങ്ങള്‍ എന്നിവ അടങ്ങിയ ഭക്ഷണങ്ങൾക്ക് മുൻഗണന നൽകുക
  • ദിനചര്യയിൽ വ്യായാമം പതിവായി ഉൾപ്പെടുത്തുക
  • വാർധക്യത്തിൽ എല്ലുകൾക്ക് ബലവും രോഗബാധയും ഉണ്ടാകാതിരിക്കാൻ എല്ലുകളുടെ ആരോഗ്യം ഇടയ്ക്കിടെ പരിശോധിക്കുക
  • വേദന ഒരിക്കലും അവഗണിക്കരുത്, കഠിന വേദനയുണ്ടായാല്‍ ഉടൻ ഒരു ഡോക്‌ടറെ സമീപിക്കുക

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.