ETV Bharat / sukhibhava

കൊവിഡിൽ നഷ്‌ടമായത് 1.49 കോടിയലധികം ജീവനുകൾ; കണക്ക് പുറത്തുവിട്ട് ലോകാരോഗ്യ സംഘടന - കൊവിഡിൽ നഷ്‌ടമായത് 1.49 കോടിയലധികം ജീവനുകൾ

മഹാമാരിയുണ്ടാക്കിയ ആഘാതങ്ങളിലേക്കും, അതിലുപരി കൂടുതൽ ശക്തവും പ്രതിരോധശേഷിയുള്ളതുമായ ആരോഗ്യസംവിധാനങ്ങളിൽ എല്ലാ രാജ്യങ്ങളും നിക്ഷേപം നടത്തേണ്ടതിന്‍റെ ആവശ്യകതയിലേക്കും കൂടിയാണ് കണക്കുകൾ വിരൽചൂണ്ടുന്നത്.

covid 19 new wave in india  new covid variant  covid mask tips  can mask protect from covid  coronavirus india  covid 4th wave India  covid deaths who  covid world health organization  കൊവിഡ് ആകെ മരണനിരക്ക്  കൊവിഡ് അധിക മരണനിരക്ക്  കൊവിഡ് മരണം ലോകാരോഗ്യ സംഘടന കണക്ക്  കൊവിഡിൽ നഷ്‌ടമായത് 1.49 കോടിയലധികം ജീവനുകൾ  ആഗോള കൊവിഡ് മരണകണക്ക്
കൊവിഡിൽ ലോകത്താകമാനം നഷ്‌ടമായത് 1.49 കോടിയലധികം ജീവനുകൾ; കണക്ക് പുറത്തുവിട്ട് ലോകാരോഗ്യ സംഘടന
author img

By

Published : May 6, 2022, 12:41 PM IST

Updated : May 6, 2022, 12:58 PM IST

ന്യൂഡൽഹി: കൊവിഡ് മഹാമാരിയിൽ ലോകത്തിന് നഷ്‌ടമായത് ഏകദേശം 1.49 കോടിയലധികം ജീവനുകളെന്ന് ലോകാരോഗ്യ സംഘടനയുടെ (WHO) റിപ്പോർട്ട്. 2020ലും 2021ലും മരിച്ചവരുടെ കണക്കുകളെ അടിസ്ഥാനമാക്കിയാണിത്. 10 രാജ്യങ്ങളിൽ 68 ശതമാനത്തോളം അധികമരണം റിപ്പോർട്ട് ചെയ്‌തപ്പോൾ തെക്ക്-കിഴക്കൻ ഏഷ്യ, യൂറോപ്പ്, അമേരിക്ക എന്നിവിടങ്ങളിൽ മാത്രം സ്ഥിരീകരിച്ചത് 84 ശതമാനത്തോളം അധിക കൊവിഡ് മരണങ്ങളാണ്.

കണക്ക് പുറത്തുവിട്ട് ഡബ്ല്യുഎച്ച്ഒ: 24 മാസ കാലയളവിലുണ്ടായ ആകെ മരണങ്ങളിൽ, വികസ്വര രാജ്യങ്ങളിൽ 81 ശതമാനവും, അവികസിത രാജ്യങ്ങളിൽ 53 ശതമാനവും വികസിത രാജ്യങ്ങളില്‍ 28 ശതമാനവും കൊവിഡ് മരണങ്ങളാണുണ്ടായത്. മഹാമാരിയുണ്ടാക്കിയ ആഘാതങ്ങളിലേക്ക് മാത്രമല്ല, മറിച്ച്, കൂടുതൽ ശക്തവും പ്രതിരോധശേഷിയുള്ളതുമായ ആരോഗ്യസംവിധാനങ്ങളിൽ എല്ലാ രാജ്യങ്ങളും നിക്ഷേപം നടത്തേണ്ടതിന്‍റെ ആവശ്യകതയിലേക്ക് കൂടിയാണ് ഈ കണക്കുകൾ വിരൽചൂണ്ടുന്നതെന്ന് ലോകാരോഗ്യ സംഘടന ഡയറക്‌ടർ ഡോ. ടെഡ്രോസ് അദാനോം ഗെബ്രിയേസസ് പറഞ്ഞു.

ആഗോള മരണസംഖ്യ സ്‌ത്രീകളേക്കാൾ (43 ശതമാനം) പുരുഷന്മാർക്കിടയിൽ (57 ശതമാനം) കൂടുതലാണെന്നും കണക്കുകൾ സ്ഥിരീകരിക്കുന്നു. ഔദ്യോഗിക പകര്‍ച്ചവ്യാധി മരണ രേഖകൾ സൂചിപ്പിക്കുന്നതിനേക്കാൾ മൂന്നിരട്ടിയിലധികമാണ് ആഗോള കൊവിഡ് മരണസംഖ്യയെന്ന് മാർച്ചിൽ, ദി ലാൻസെറ്റിൽ പ്രസിദ്ധീകരിച്ച ഒരു വിശകലനം വ്യക്തമാക്കുന്നു.

ഔദ്യോഗിക കൊവിഡ് മരണ രേഖകൾ പ്രകാരം 2020 ജനുവരി ഒന്നിനും 2021 ഡിസംബർ 31നും ഇടയിൽ 0.59 കോടി ആളുകളാണ് മരിച്ചത്. എന്നാൽ അതേ കാലയളവിൽ 1.82 കോടിയിലധികം മരണങ്ങൾ സംഭവിച്ചതായി പുതിയ പഠനം കണക്കാക്കുന്നു. അതിൽ ഇന്ത്യയിൽ മാത്രം 22 ശതമാനം മരണങ്ങൾ റിപ്പോർട്ട് ചെയ്‌തതായും സൂചിപ്പിക്കുന്നു.

ALSO READ:കൊവിഡ് 19 : തൊട്ടാലുള്ളതിനേക്കാള്‍ പകരല്‍ സാധ്യത വായുവിലൂടെയെന്ന് പഠനം

പകർച്ചവ്യാധിയുടെ ആഘാതം മനസിലാക്കുന്നതിന് അധികമരണനിരക്ക് അനിവാര്യമായ ഘടകമാണ്. പല രാജ്യങ്ങളിലും ഡാറ്റ സിസ്റ്റങ്ങളിൽ പരിമിതമായ സാധ്യത മാത്രം ഉള്ളതിനാൽ, മരണനിരക്കിന്‍റെ യഥാർഥ വ്യാപ്‌തി പലപ്പോഴും മറച്ചുവെക്കപ്പെടുന്നുവെന്നും ഡബ്ല്യുഎച്ച്ഒയിലെ ഡാറ്റ, അനലിറ്റിക്‌സ് ആൻഡ് ഡെലിവറി അസിസ്റ്റന്‍റ് ഡയറക്‌ടർ ജനറൽ ഡോ. സമീറ അസ്‌മ പറഞ്ഞു.

നിലവിലെ പുതിയ എസ്റ്റിമേറ്റുകൾ ലഭ്യമായ ഏറ്റവും മികച്ച ഡാറ്റയാണ് മരണനിരക്ക് കണക്കാക്കുന്നതിനായി ഉപയോഗിക്കുന്നത്. കൂടാതെ ശക്തമായ ഒരു രീതിശാസ്‌ത്രമുപയോഗിച്ചും പൂർണമായും സുതാര്യമായ സമീപനത്തോടെയുമാണ് നിർമിച്ചിരിക്കുന്നതെന്നും അവർ കൂട്ടിച്ചേർത്തു.

Last Updated : May 6, 2022, 12:58 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.