ശരീര സൗന്ദര്യത്തിന്‍റെയും ആരോഗ്യത്തിന്‍റെയും മുഖ്യ ഘടകമാണ് വ്യായാമം. വ്യായാമം ചെയ്യുന്നതിലൂടെ ശരീരത്തിലെ പേശികളും മസിലുകളും കൂടുതല്‍ ദൃഢമാകുന്നു. മാത്രമല്ല വ്യായാമ സമയത്ത് ശരീരത്തില്‍ നിന്ന് പുറന്തളപ്പെടുന്ന വിയര്‍പ്പിലൂടെ ശരീരത്തിലെ അധികം വരുന്ന ടോക്സിനുകള്‍ പുറത്ത് പോകുന്നു.
ഇത് ശരീരത്തെ നിരവധി രോഗങ്ങളില്‍ നിന്ന് സംരക്ഷിക്കുന്നു. ശരീരത്തില്‍ അടഞ്ഞ് കൂടിയ കൊഴുപ്പുകള്‍ ഇല്ലാതാക്കാനും വ്യായാമം ഉത്തമ പ്രതിവിധിയാണ്. മിതമായതും ശരീരയായ രീതിയിലുമുള്ള വ്യായാമങ്ങള്‍ എല്ലാവരുടെയും ആരോഗ്യത്തിന് വളരെ ഉപകാരപ്രദമാണ്.
എന്നാല്‍ വ്യായാമത്തിനായി തെരഞ്ഞെടുക്കുന്ന സമയം ശരീരത്തിന് അനുയോജ്യമാണോയെന്ന് നോക്കേണ്ടത് അത്യാവശ്യമാണ്. ഈ വിഷയത്തെ കുറിച്ച് ധാരാളം പഠനങ്ങള്‍ നടന്ന് വരികയാണ്. രാവിലെയാണ് സ്‌ത്രീകള്‍ക്ക് വ്യായാമം ചെയ്യാന്‍ ഏറ്റവും ഉത്തമമായ സമയം എന്നാല്‍ പുരുഷന്മാര്‍ക്കാകട്ടെ വൈകുന്നേരവുമാണ്.
സ്‌ത്രീകള്‍ക്ക് ഏത് സമയം ഗുണകരമാണെങ്കിലും വയര്‍ ,ഇടുപ്പ് എന്നിവിടങ്ങളിലുള്ള കൊഴുപ്പ് കൂടുതല്‍ ഇല്ലാതാക്കാന്‍ രാവിലെയുള്ള വ്യായാമം കൂടുതല്‍ സഹായിക്കുമെന്ന് ഫ്രണ്ടിയേഴ്‌സ് ഇൻ ഫിസിയോളജിയിൽ പ്രസിദ്ധീകരിച്ച പഠനങ്ങള്‍ പറയുന്നു. എന്നാല്‍ വൈകുന്നേരം വ്യായാമത്തിലേര്‍പ്പെടുന്നതിലൂടെ പുരുഷന്മാരുടെ ശരീരത്തിലെ എച്ച് ഡി എല്‍ കൊളസ്‌ട്രോള്‍, രക്തസമ്മര്‍ദം, എന്നിവ കൂടുതലായി കുറക്കുകയും ശ്വസന പ്രക്രിയ, കാര്‍ബോഹൈഡ്രേറ്റ് ഓക്‌സിഡേഷന്‍ എന്നിവയെ നല്ലരീതിയിലാക്കുകയും ചെയ്യുന്നു. മാത്രമല്ല ശരീരത്തിലെ അമിത കൊളസ്ട്രോളിനെ ഇല്ലാതാക്കുകയും അവയെ ശരീരത്തിനാവശ്യമായ ഊര്‍ജമാക്കി മാറ്റുകയും ചെയ്യുന്നു.
രാവിലെയുള്ള വ്യായാമത്തെ അപേക്ഷിച്ച് പുരുഷന്മാരെ സംബന്ധിച്ചിടത്തോളം വൈകുന്നേരങ്ങളിലെ വ്യായാമം രക്തസമ്മര്‍ദം, ഹൃദ്രോഗ സാധ്യത, ക്ഷീണം എന്നിവ കുറയ്ക്കുകയും ചെയ്യുന്നുണ്ടെന്ന് ന്യൂയോർക്കിലെ സ്കിഡ്‌മോർ കോളേജിലെ ഹെൽത്ത് ആൻഡ് ഹ്യൂമൻ ഫിസിയോളജിക്കൽ സയൻസസ് വിഭാഗത്തിലെ പ്രൊഫസർ പോൾ ജെ ആർസിറോ പറഞ്ഞു. ഇതുസംബന്ധിച്ച് പഠനം നടത്തുന്നതിനായി 30 സ്‌ത്രീകളും 26 പുരുഷന്മാരുമുള്ള ഒരു സംഘത്തെ തെരഞ്ഞെടുത്തു. 25 നും 55 നും ഇടയില്‍ പ്രായമുള്ളവരെയാണ് ഇതില്‍ ഉള്‍പ്പെടുത്തിയിരുന്നത്.
അവര്‍ പൂര്‍ണ ആരോഗ്യവാന്മാരും പുകവലിക്കാത്തവരും മിത വണ്ണമുള്ളവരുമായിരുന്നു. 12 ആഴ്‌ചയാണ് സംഘത്തില്‍ പഠനം നടത്തിയത്. ഇതിന്‍റെ ഭാഗമായി വളരെ കൃത്യമായി മുഴുവന്‍ പേരും ദിവസം തോറും വ്യായാമം ചെയ്തു.
പഠന സമയം പൂര്‍ത്തിയാക്കിയ എല്ലാവരെയും പരിശോധനക്ക് വിധേയമാക്കിയപ്പോള്‍ ശാരീരികവും മാനസികവുമായ ആരോഗ്യം എല്ലാവരിലും മെച്ചപ്പെട്ടതായി ഗവേഷകര്‍ കണ്ടെത്തിയെന്നും ആര്‍സിറോ പറഞ്ഞു. ശരീരത്തിന്‍റെ ഘടന, ശാരീരിക പ്രകടനം, ഹൃദയത്തിന്‍റെ ആരോഗ്യം, മാനസികാവസ്ഥ എന്നിവയെ നിര്‍ണയിക്കുന്നത് ദിവസത്തിലെ വ്യായാമ സമയം ആണെന്നും ആര്‍സിറോ പറഞ്ഞു.
വയറിലെ കൊഴുപ്പ്, രക്തസമ്മര്‍ദം എന്നിവ ഇല്ലാതാക്കാനായി സ്‌ത്രീകള്‍ രാവിലെയും ഹൃദയാരോഗ്യം, മെറ്റബോളിക് ഹെല്‍ത്ത്, എന്നിവ മെച്ചപ്പെടുത്താന്‍ താല്‍പര്യമുള്ള പുരുഷന്മാര്‍ വൈകുന്നേരവും വ്യായാമ സമയം ചിട്ടപ്പെടുത്തുന്നതാണ് നല്ലതെന്നും ആര്‍സിറോ വ്യക്തമാക്കി.
also read: ആർത്തവ വിരാമത്തോടെ ശരീരത്തിലെ കൊഴുപ്പ് വര്‍ധിക്കാം ; ഈ ഘട്ടത്തില്‍ ശ്രദ്ധിക്കേണ്ടത്