ETV Bharat / sukhibhava

യുവാക്കള്‍ 'അസ്വസ്ഥരാണ്'; ചെറുപ്പക്കാര്‍ക്കിടയില്‍ സ്‌ട്രോക്ക് സാധ്യത വര്‍ധിക്കുന്നതായി പഠനം

ഓക്‌സ്‌ഫോർഡ്‌ഷയറിലെ 94,000 ത്തിലധികം യുവാക്കളില്‍ നടത്തിയ പഠനത്തില്‍ തലച്ചേറിലേക്കുള്ള രക്ത വിതരണ തടസപ്പെടുമ്പോഴുണ്ടാകുന്ന സ്‌ട്രോക്ക് സാധ്യത 67 ശതമാനം വര്‍ധിച്ചതായി കണ്ടെത്തി.

stroke  young adults  latest Scientific news  stroke cases  സ്‌ട്രോക്ക്  ചെറുപ്പക്കാര്‍ക്കിടയില്‍ സ്‌ട്രോക്ക് സാധ്യത  ഓക്‌സ്‌ഫോർഡ്‌  യുവാക്കള്‍  ചെറുപ്പക്കാര്‍  മെഡിക്കൽ റിസർച്ച് ഫൗണ്ടേഷന്‍റെ  അമേരിക്കന്‍ മെഡിക്കല്‍ അസോസിയേഷന്‍  മസ്‌തിഷ്‌ക  പ്രമേഹം  അപകടസാധ്യത
യുവാക്കള്‍ 'അസ്വസ്ഥരാണ്'; ചെറുപ്പക്കാര്‍ക്കിടയില്‍ സ്‌ട്രോക്ക് സാധ്യത വര്‍ധിക്കുന്നതായി പഠനത്തില്‍ കണ്ടെത്തി
author img

By

Published : Oct 29, 2022, 8:58 PM IST

Updated : Oct 29, 2022, 10:45 PM IST

ലണ്ടന്‍: യുവാക്കള്‍ക്കിടയില്‍ സ്‌ട്രോക്ക് (പക്ഷാഘാതം) വര്‍ധിക്കുന്നതായി പഠനം. മെഡിക്കൽ റിസർച്ച് ഫൗണ്ടേഷന്‍റെ ധനസഹായത്തോടെ ഓക്‌സ്‌ഫോർഡ്‌ഷയറിലെ 94,000 ത്തിലധികം യുവാക്കളില്‍ നടത്തിയ പഠനത്തിലാണ് സ്‌ട്രോക്കും അനുബന്ധ സംഭവങ്ങളും വര്‍ധിച്ചക്കുന്നതായി കണ്ടെത്തിയത്. മാത്രമല്ല അമേരിക്കന്‍ മെഡിക്കല്‍ അസോസിയേഷന്‍ ജേര്‍ണലില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ ഓക്‌സ്‌ഫോർഡ്‌ഷയറിലെ പുതിയ സ്‌ട്രോക്ക് കേസുകളെ കുറിച്ചും കഴിഞ്ഞ 20 വര്‍ഷക്കാലത്തെ കേസുകളെ കുറിച്ചും വിശദമായി വിലയിരുത്തിയിരുന്നു.

തലച്ചോറിലേക്കുള്ള രക്ത വിതരണം തടസപ്പെടുമ്പോഴുണ്ടാകുന്ന ഒരു രോഗാവസ്ഥയാണ് സ്‌ട്രോക്ക് (പക്ഷാഘാതം). മസ്‌തിഷ്‌ക കോശങ്ങളുടെ മരണത്തിലേക്കും ഒന്നോ അതിലധികമോ ശരീരഭാഗങ്ങളുടെ പ്രവർത്തന വൈകല്യത്തിലേക്കും നയിക്കുന്ന സ്‌ട്രോക്ക് വിനാശകരമായ പ്രത്യാഘാതങ്ങള്‍ സൃഷ്‌ടിച്ചേക്കാവുന്ന പ്രധാന ആരോഗ്യപ്രശ്‌നം കൂടിയാണ്. മസ്‌തിഷ്‌കത്തിലേക്ക് രക്തം വിതരണം ചെയ്യുന്ന ധമനിയിലെ തടസ്സം, തലച്ചോറിനുള്ളിലെ രക്തസ്രാവം ഉണ്ടാക്കുന്ന രക്തധമനികളുടെ വിള്ളൽ, അല്ലെങ്കിൽ തലച്ചോറിലേക്കുള്ള രക്തപ്രവാഹത്തിലുണ്ടാകുന്ന നേരിയ രീതിയിലുള്ള കുറവ് എന്നിവ തലച്ചോറിലേക്കുള്ള രക്ത വിതരണ തടസവും അതുവഴി സ്‌ട്രോക്കും ഉണ്ടാകാം.

കാഴ്‌ചപ്പാട് മാറ്റി, ഫലം മാറി: ഉയർന്ന രക്തസമ്മർദ്ദം, പ്രമേഹം, പൊണ്ണത്തടി തുടങ്ങിയവ മൂലം രക്തക്കുഴലുകളിലുണ്ടാകുന്ന അപകടസാധ്യതയാണ് ചെറുപ്പക്കാർക്കിടയിലെ സ്ട്രോക്കിന് കാരണമെന്നാണ് പരമ്പരാഗത വീക്ഷണം. എന്നാല്‍ പഴമക്കാരുടെ ഈ വീക്ഷണം പൊളിച്ചെഴുതുക എന്ന ഉദ്ദ്യേശം വച്ചുകൊണ്ടു കൂടിയാണ് ഓക്‌സ്‌ഫോർഡ് യൂണിവേഴ്‌സിറ്റിയിലെ നഫീൽഡ് ഡിപ്പാർട്ട്‌മെന്റ് ഓഫ് ക്ലിനിക്കൽ ന്യൂറോ സയൻസിലെ ഗവേഷകരുടെ നേതൃത്വത്തിലുള്ള പഠനം നടക്കുന്നത്.

ഇതിനായി ഓക്‌സ്‌ഫോർഡ്‌ഷയറിലെ ജനറല്‍ ഡോക്‌ടര്‍മാരുടെ പക്കല്‍ രജിസ്‌റ്റര്‍ ചെയ്ത 94,567 പേരുടെ വിവരങ്ങള്‍ ഉൾപ്പെടുന്ന ഓക്‌സ്‌ഫോർഡ് വാസ്‌കുലർ സ്‌റ്റഡിയിൽ നിന്നുള്ള ഡാറ്റ ഉപയോഗിച്ചാണ് സംഘം പഠനം നടത്തിയത്. മാത്രമല്ല 2002 മുതൽ 2018 വരെ ചെറുപ്പക്കാരിലും പ്രായമായവരിലും കണ്ടെത്തിയ സ്ട്രോക്കുകളില്‍ മാറ്റങ്ങള്‍ സംഭവിച്ചിട്ടുണ്ടോ എന്നും ഗവേഷകര്‍ വിശകലനം ചെയ്‌തിരുന്നു.

പഠനം എങ്ങനെ: പ്രത്യേക രോഗമോ ആരോഗ്യ സംബന്ധിയായ പ്രശ്‌നങ്ങളോ ഉള്ള ആളുകള്‍, ഈ സാഹചര്യത്തിലെ സ്‌ട്രോക്ക്, ഈ നിര്‍ദിഷ്‌ട കാലയളവ് എന്നിവ പരിഗണിച്ചാണ് ഗവേഷക സംഘം പഠനം നടത്തിയത്. മാത്രമല്ല വ്യക്തിയുടെ ജീവിതശൈലി, രോഗനിർണയ രീതികളിലെ മാറ്റങ്ങൾ, രക്തക്കുഴലുമായി ബന്ധപ്പെട്ട് പാരമ്പര്യമായുള്ള അപകടസാധ്യത ഘടകങ്ങള്‍, ലൈംഗികത, മറ്റ് നിർദിഷ്‌ട കാരണങ്ങൾ എന്നീ ഘടകങ്ങളും ഗവേഷകർ പഠനവിധേയമാക്കി.

ഇതുപ്രകാരം 2002 മുതല്‍ 2010 നും 2010 മുതല്‍ 2018 നുമിടയിൽ യുവാക്കള്‍ക്കിടയില്‍ (55 വയസ്സിന് താഴെയുള്ളവർ) സ്‌ട്രോക്കിന്‍റെ സാധ്യത 67 ശതമാനം വർധിച്ചതായും, മുതിര്‍ന്നവരില്‍ (55 വയസോ അതിന് മുകളിലോ പ്രായമുള്ളവര്‍) ഈ സാധ്യത 15 ശതമാനം കുറവുണ്ടായതായും പഠനത്തില്‍ കണ്ടെത്തി. അതേസമയം ഹൃദയാഘാതം പോലുള്ള ധമനീ സംബന്ധമായ മറ്റ് രോഗാവസ്ഥകള്‍ പ്രായം പരിഗണിച്ചുള്ള ഈ രണ്ട് വിഭാഗങ്ങളില്‍ കാര്യമായ വ്യത്യാസം കണ്ടെത്തിയില്ല.

എന്തുകൊണ്ട് യുവാക്കള്‍: യുവാക്കള്‍ക്കിടയില്‍ തന്നെ പ്രൊഫഷണൽ അല്ലെങ്കിൽ കൂടുതൽ വൈദഗ്ധ്യമുള്ള തൊഴിലുകളിൽ ഏര്‍പ്പെടുന്നവരിലാണ് സ്‌ട്രോക്ക് സാധ്യതയില്‍ ഗണ്യമായ വർധനവുണ്ടായതായി പഠനം കണ്ടെത്തിയത്. ജോലി സംബന്ധമായ സമ്മർദ്ദം, കുറഞ്ഞ ശാരീരിക പ്രവർത്തനം, ദൈർഘ്യമേറിയ ജോലി സമയം എന്നിവ ഇതിന് വലിയ കാരണമായതായും പഠനം പറയുന്നു.

"ഞങ്ങളുടെ പഠനത്തില്‍ ഓക്‌സ്‌ഫോർഡ്‌ഷയറിലെ യുവാക്കള്‍ക്കിടയില്‍ സ്ട്രോക്ക് കേസുകളിൽ ആശങ്കാജനകമായ വർധനവാണ് കാണിക്കുന്നത്. ഉയർന്ന വരുമാനമുള്ള മറ്റ് രാജ്യങ്ങളിലും ഇതുതന്നെയാകും പ്രതിഫലിപ്പിക്കുക" എന്ന് പഠനത്തിന് നേതൃത്വം നല്‍കിയ ഓക്‌സ്‌ഫോർഡ് യൂണിവേഴ്‌സിറ്റിയിലെ മെഡിക്കൽ റിസർച്ച് ഫൗണ്ടേഷൻ ഫെല്ലോ ഡോ.ലിൻക്‌സിൻ ലി പറഞ്ഞു.

പരിഹാരമില്ലേ?: ചെറുപ്പക്കാര്‍ക്കിടയില്‍ സ്‌ട്രോക്ക് വര്‍ധിക്കുന്നുവെന്ന അപകടസാധ്യത മെച്ചപ്പെട്ട നിയന്ത്രണങ്ങള്‍ അവലംബിക്കേണ്ടതിന്‍റെ ആവശ്യകതയാണ് ചൂണ്ടിക്കാണിക്കുന്നതെന്ന് പഠനം നടത്തിയ ഗവേഷകര്‍ പറയുന്നു. ഉയർന്ന അപകടസാധ്യതയുള്ള സ്‌ട്രോക്കുള്ള യുവാക്കളെ തിരിച്ചറിഞ്ഞ് മെച്ചപ്പെട്ട കരുതല്‍ നല്‍കാന്‍ മികച്ച മാർഗങ്ങള്‍ നമുക്ക് ആവശ്യമുണ്ടെന്നും നിലവിലുള്ള റിസ്‌ക് മോഡലുകള്‍ ഇപ്പോഴും പ്രായമായവരെ മാത്രം പരിഗണിച്ചുള്ളവയാണെന്നും പഠനത്തിന്‍റെ ഭാഗമായ മെഡിക്കൽ റിസർച്ച് ഫൗണ്ടേഷൻ ചീഫ് എക്‌സിക്യൂട്ടീവ് ഡോ ആംഗെല ഹിന്‍ഡും വ്യക്തമാക്കി.

Last Updated : Oct 29, 2022, 10:45 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.