ETV Bharat / sukhibhava

ദൃഢമായ ബന്ധങ്ങള്‍ നല്‍കും മാനസിക പ്രശ്‌നങ്ങള്‍ക്കുള്ള പരിഹാരം - മാനസികാരോഗ്യം

ഗുരുതരമായ തരത്തില്‍ മാനസിക പ്രശ്‌നങ്ങള്‍ അഭിമുഖീകരിക്കുന്ന വ്യക്തികള്‍ക്ക് മറ്റൊരാളുടെ സഹായമില്ലാതെ ഒരുപക്ഷേ ജീവിതത്തിലേക്ക് മടങ്ങിയെത്താന്‍ സാധിച്ചെന്ന് വരില്ല. ഇത്തരം സാഹചര്യങ്ങളിലാണ് ദൃഢമായ ബന്ധങ്ങളുടെ പ്രസക്തി

Relationship on mental health  Power of Relationship on mental health  mental health  mental health and relationship  മാനസിക വെല്ലുിവിളി  ദൃഢമായ ബന്ധങ്ങള്‍  മനഃശാസ്ത്രജ്ഞനായ ദിൽഷാദ് ഖുറാന  മാനസികാരോഗ്യത്തിൽ നല്ല ബന്ധങ്ങളുടെ ശക്തി  മാനസികാരോഗ്യവും ബന്ധങ്ങളും
ദൃഢമായ ബന്ധങ്ങള്‍ നല്‍കും മാനസിക വെല്ലുിവിളികള്‍ക്കുള്ള പരിഹാരം
author img

By

Published : Oct 14, 2022, 11:17 AM IST

മാനസികമായി തളര്‍ന്നിരിക്കുന്ന പലരും വൈകാരികമായ അവസ്ഥയില്‍ തങ്ങളുടെ ജീവിതം അവസാനിപ്പിക്കുന്നതിനെ കുറിച്ച് ചിന്തിക്കുന്നവരായിരിക്കും. ഇത്തരക്കാര്‍ക്ക് ഒരിക്കലും മറ്റുള്ളവര്‍ നല്‍കുന്ന ലളിതമായ പരിഹാരങ്ങളോ നിര്‍ദേശങ്ങളോ ഒരുപക്ഷേ സ്വീകരിക്കാന്‍ സാധിച്ചുവെന്ന് വരില്ല. ബന്ധങ്ങളുണ്ടായിട്ടും ഒറ്റപ്പെട്ടുപോയി എന്ന തോന്നലുണ്ടായി തുടങ്ങുമ്പോഴാണ് പലരിലും ഇത്തരം ചിന്തകള്‍ ഉടലെടുക്കുന്നത് തന്നെ.

ഇത്തരം സാഹചര്യങ്ങളിലാണ് ദൃഢ ബന്ധങ്ങളുടെ പ്രസക്‌തി. നമ്മളെ സ്‌നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന കുടുംബാംഗങ്ങള്‍, സുഹൃത്തുക്കള്‍ തുടങ്ങിയവരുമായി മികച്ച ബന്ധം കാത്ത് സൂക്ഷിക്കാനായാല്‍ ജീവിതത്തിന് അര്‍ഥമുള്ളതായി തോന്നുകയും മാനസികമായി തളര്‍ന്നിരിക്കുന്ന സാഹചര്യങ്ങളില്‍ ഇവർ സപ്പോര്‍ട്ടിങ് സിസ്റ്റമാകുകയും ചെയ്യും. മാനസികാരോഗ്യ പ്രശ്‌നങ്ങള്‍ നേരിടുന്ന വ്യക്തികളെ സഹായിക്കാനും അവരുടെ ജീവിതത്തില്‍ മാറ്റങ്ങള്‍ സൃഷ്‌ടിക്കാനുമുള്ള ചില വഴികള്‍ നിര്‍ദേശിച്ചിരിക്കുകയാണ് മനഃശാസ്ത്രജ്ഞനായ ദിൽഷാദ് ഖുറാന.

സഹാനുഭൂതിയോടെ കേള്‍ക്കുക: സഹാനുഭൂതിയാണ് ഒട്ടുമിക്ക മനുഷ്യ ബന്ധങ്ങളുടെയും അടിസ്ഥാനം. ജീവിതത്തില്‍ മാനസികാരോഗ്യ പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന ഒരാളുമായി ഇടപെടുമ്പോൾ ആ വ്യക്തി പറയുന്നത് ശ്രദ്ധയോടെ കേട്ടിരിക്കുന്നതും സഹാനുഭൂതിയോടെ പെരുമാറുന്നതും പ്രധാനമാണ്. മാനസികാരോഗ്യ പ്രശ്‌നങ്ങള്‍ നേരിടുന്ന ഒരു വ്യക്തിയുമായുള്ള സംഭാഷണത്തിനിടയിൽ അവരുടെ കണ്ണുകളില്‍ നോക്കി സംസാരിക്കാന്‍ ശ്രമിക്കുക.

തന്‍റെ പ്രശ്‌നങ്ങള്‍ തുറന്ന് പറയുന്ന വ്യക്തിയെ അവരുടെ സംഭാഷണത്തിനിടയില്‍ തടസപ്പെടുത്തുകയോ സംസാരിക്കുന്ന വിഷയത്തില്‍ നിന്ന് വ്യതിചലിക്കുകയോ ചെയ്യുന്നത് ഒഴിവാക്കുക. ഇത്തരം പ്രവൃത്തികളിലൂടെ താന്‍ പറയുന്നത് കേള്‍ക്കാന്‍ ഒരു വ്യക്തിയുണ്ട് എന്ന തോന്നല്‍ മാനസികാരോഗ്യ പ്രശ്‌നങ്ങള്‍ നേരിടുന്ന വ്യക്തിയിലുണ്ടാകുകയും അവരുടെ പ്രശ്‌നങ്ങള്‍ നിങ്ങളോട് തുറന്ന് പറയുന്നതിന് സഹായിക്കുകയും ചെയ്യും.

നാം, അവരായി ചിന്തിക്കണം: നമ്മളോട് സംസാരിക്കുന്ന വ്യക്തിയുടെ ഭാഗത്ത് നിന്നായിരിക്കണം കാര്യങ്ങളെ നോക്കി കാണേണ്ടത്. ഇത് അവരെ കൂടുല്‍ മനസിലാക്കാന്‍ നമ്മെ പ്രാപ്‌തമാക്കും. മാനസികാരോഗ്യ പ്രശ്‌നങ്ങള്‍ നേരിടുന്ന വ്യക്തികളെ സംബന്ധിച്ചിടത്തോളം ഇത് പ്രധാനമാണ്. നമ്മളോട് സംസാരിക്കുന്നയാളുടെ വീക്ഷണകോണില്‍ നിന്നും ചിന്തിക്കാനായാല്‍ അവരെ സഹായിക്കാന്‍ ഒരുപക്ഷേ നമ്മളെ കൊണ്ട് സാധിച്ചേക്കും.

തുറന്ന സംസാരം: 'തുറന്ന് സംസാരിച്ചാല്‍ തീരുന്ന പ്രശ്‌നങ്ങളെ നിനക്കുള്ളു..' ദൈനംദിന ജീവിതത്തില്‍ പലപ്പോഴായി നാം തന്നെ കേട്ടിട്ടുള്ള ഒരു പ്രയോഗമാണിത്. മനുഷ്യ ജീവിതത്തിന്‍റെ ഏറ്റവും പ്രാഥമികമായ വശങ്ങളിലൊന്നാണ് ആശയവിനിമയം. പലപ്പോഴും തിരക്ക് പിടിച്ച ജീവിതത്തില്‍ മനസ് തുറന്നുള്ള സംഭാഷണങ്ങള്‍ അപൂർവമായേ നടക്കാറുള്ളൂ.

നമുക്ക് തുറന്ന് സംസാരിക്കാനൊരാളില്ലാതെ വരുമ്പോഴാണ് പല മാനസിക പ്രശ്‌നങ്ങളും ആരംഭിക്കുന്നത് തന്നെ. വിഷാദമോ ഉത്കണ്ഠയോ നേരിടുന്ന വ്യക്തികളുമായി മികച്ച രീതിയില്‍ ആശയവിനിമയത്തിലേര്‍പ്പെടുന്നത് അവരെ ജീവിതത്തിലേയ്ക്ക് മടക്കി കൊണ്ട് വരാന്‍ സഹായിച്ചേക്കും. തുറന്നതും സത്യസന്ധവുമായ ആശയവിനിമയം ആരോഗ്യകരവും ക്രിയാത്മകവുമായ ബന്ധങ്ങൾ വികസിപ്പിക്കുന്നതിനുള്ള പ്രധാന ഘടകങ്ങളിലൊന്നാണ്.

സ്വയം അംഗീകരിക്കുക: ബാഹ്യ ബന്ധങ്ങൾ പോലെ തന്നെ പ്രധാനമാണ് അവരവരോടുള്ള ബന്ധവും. സ്വയമേയുള്ള മതിപ്പ് മാനസികാരോഗ്യത്തിന്‍റെ നിര്‍ണായകമായ വശങ്ങളിലൊന്നാണ്. സ്വയമേ നല്ലൊരു ബന്ധം കെട്ടിപ്പടുക്കുന്നതിനായി നാം നമ്മളോട് തന്നെ ദയയും ക്ഷമയുമുള്ളവരായിരിക്കുക, നമ്മുടെ കുറവുകളെ സ്വയം അംഗീകരിക്കുക. ഇത്തരം കാര്യങ്ങള്‍ നമ്മുടെ മാനസികാരാഗ്യം മെച്ചപ്പെടാന്‍ സഹായിക്കും.

സഹായം തേടുക: കഠിനമായ മാനസിക സമ്മര്‍ദത്തിലൂടെ കടന്ന് പോകുമ്പോള്‍ ജീവിതം എളുപ്പമല്ലെന്ന തോന്നല്‍ ഉടലെടുക്കും. ഈ സാഹചര്യങ്ങളില്‍ നമ്മൾ വേണ്ടത്ര നല്ലവരല്ലെന്നും എല്ലാം തെറ്റായി പോകുന്നുവെന്നും സ്വയമേ തോന്നിയേക്കാം. ഇത്തരം ചിന്തകളുടെ ഫലം നാം ചിന്തിക്കുന്നതിലുമപ്പുറമാകും. ഇത്തരം സാഹചര്യങ്ങളിലാണ് തെറാപ്പിസ്റ്റുകൾ, കൗൺസിലർമാർ, സൈക്യാട്രിസ്റ്റുകൾ തുടങ്ങിയ പരിശീലനം ലഭിച്ച പ്രൊഫഷണലുകളുടെ സഹായം തേടേണ്ടത്.

മാനസിക പ്രശ്‌നങ്ങളെ കുറിച്ച് മറ്റുള്ളവര്‍ അറിഞ്ഞാല്‍ എന്ത് കരുതുമെന്നതില്‍ ആശങ്കപ്പെടുന്നവരാണ് ഭൂരിഭാഗം ആളുകളും. ഈ കാരണം കൊണ്ടാണ് പലരും മറ്റുള്ളവരുടെ സഹായം തേടാന്‍ മടിക്കുന്നത്. ഈ ചിന്ത തന്നെ സമൂഹത്തില്‍ നിന്നും ഉന്മൂലനം ചെയ്യേണ്ടതാണ്. ഈ പൊതുബോധം ഒഴിവാക്കിയാല്‍ തന്നെ മാനസിക പ്രശ്‌നങ്ങളെ തുടർന്ന് ആത്മഹത്യ ചെയ്യുന്ന പലരെയും നമുക്ക് രക്ഷിക്കാന്‍ സാധിക്കും.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.