ETV Bharat / sukhibhava

പുരുഷന്മാരിൽ വന്ധ്യത വ്യാപകമെന്ന് കണക്കുകള്‍ ; ഇക്കാര്യങ്ങൾ ശ്രദ്ധിച്ചാൽ ബീജശേഷി കൂട്ടാം

Male Infertility : പുരുഷ വന്ധ്യതയുമായി ബന്ധപ്പെട്ട പല കാരണങ്ങളും തടയാൻ കഴിയില്ല. അതിനാൽ ബീജത്തെ പരമാവധി ആരോഗ്യകരമായി നിലനിർത്തേണ്ടത് പ്രധാനമാണ്.

Etv Bharat protect your sperm 5 ways  Five Things Men Can Do To Boost Sperm Fertility  Five Ways To Protect Your Sperm Fertility  പുരുഷന്മാരിൽ വന്ധ്യത  പുരുഷ ബീജ ശേഷി  Male Infertility  Sperm Health and infertility  infertility treatment in men  പുരുഷ വന്ധ്യത പരിഹാരം  പുരുഷ വന്ധ്യത കാരണം  പുരുഷ വന്ധ്യതാ ചികിത്സ  Male infertility treatment  Male infertility reason
Five Ways To Protect Your Sperm Fertility
author img

By ETV Bharat Kerala Team

Published : Dec 11, 2023, 7:40 PM IST

ലോകവ്യാപകമായി നിരവധി ദമ്പതികളെ അലട്ടുന്ന ശാരീരികാവസ്ഥയാണ് വന്ധ്യത. ആഗോള തലത്തിൽ സ്ത്രീകളിലും പുരുഷന്‍മാരിലും വന്ധ്യത വര്‍ധിച്ചുവരുന്നതായാണ് പുറത്തുവരുന്ന കണക്കുകള്‍. ലോക ജനസംഖ്യയുടെ 15 മുതല്‍ 20 ശതമാനം വരെ ആളുകള്‍ക്ക് വന്ധ്യതയുണ്ടെന്നാണ് ലോകാരോഗ്യ സംഘടനയുടെ കണക്ക്. ആകെ വന്ധ്യതയുടെ 40 ശതമാനം പുരുഷന്‍മാരിലാണെന്നും കണക്കുകള്‍ സൂചിപ്പിക്കുന്നു.

അടുത്തിടെ ഓസ്‌ട്രേലിയയിലെ മൊണാഷ് സർവകലാശാലയിൽ (Monash University, Australia) പുരുഷ വന്ധ്യത (Male Infertility) സംബന്ധിച്ച് ശ്രദ്ധേയമായ ഒരു പഠനം നടന്നിരുന്നു. പുരുഷ വന്ധ്യത കണ്ടെത്തിയവർ പ്രശ്നങ്ങളില്ലാത്തവരേക്കാളും, വന്ധ്യ പങ്കാളിയുള്ള പുരുഷന്മാരേക്കാളും കൂടിയ തോതിൽ മാനസിക സംഘർഷം അനുഭവിക്കുന്നുണ്ടോ എന്നാണ് പഠനത്തിൽ പരിശോധിച്ചത്. വന്ധ്യതയുള്ള ദമ്പതികളിലെ പുരുഷന്മാർ വന്ധ്യത ഇല്ലാത്തവരേക്കാൾ മാനസിക സംഘർഷം അനുഭവിക്കുന്നതായാണ് പഠനത്തിൽ കണ്ടെത്തിയത്. ഇത്തരക്കാരിൽ വിഷാദം, ഉത്കണ്‌ഠ, ആത്മവിശ്വാസക്കുറവ്, ജീവിത നിലവാരത്തിലെ ഇടിവ് എന്നിവ കൂടുതലാണെന്നും കണ്ടെത്തലുണ്ട്.

പുംബീജങ്ങളുടെ എണ്ണം കുറയുന്ന പ്രതിഭാസം ലോകവ്യാപകമായുണ്ടെന്നും, പുരുഷന്മാരുടെ ജീവിതശൈലിയും പാരിസ്ഥിതിക ഘടകങ്ങളും പ്രത്യുത്പാദനക്ഷമത കുറയ്ക്കുമെന്നും ഗവേഷണങ്ങൾ കാണിക്കുന്നു. പുരുഷ വന്ധ്യതയുമായി ബന്ധപ്പെട്ട പല കാരണങ്ങളും തടയാൻ കഴിയില്ല. അതിനാൽ ബീജത്തെ പരമാവധി ആരോഗ്യകരമായി നിലനിർത്തേണ്ടത് പ്രധാനമാണ്. ഇത്തരത്തിൽ ബീജത്തിന്‍റെ ആരോഗ്യം നിലനിർത്തി പ്രത്യുത്പാ‌ദനശേഷി വർധിപ്പിക്കാൻ പുരുഷന്മാർക്ക് ചെയ്യാവുന്ന അഞ്ച് കാര്യങ്ങളാണ് ചുവടെ (Five Ways To Protect Your Sperm Fertility).

  • 1. ശരീരഭാരം നിയന്ത്രിക്കുക

പൊണ്ണത്തടി ബീജത്തിന്‍റെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്ന ഹോർമോൺ മാറ്റങ്ങൾക്ക് കാരണമാകുന്നു. ബീജത്തിന്‍റെ ആകെ എണ്ണം, അവയുടെ ചലനശേഷി, സാധാരണ ആകൃതിയിലുള്ള ബീജത്തിന്‍റെ എണ്ണം എന്നിവയെയാണ് പൊണ്ണത്തടി ബാധിക്കുക.

തടി കൂടുന്നത് സ്വതസിദ്ധമായതോ ഐവിഎഫിലൂടെയോ ഉള്ള ഗർഭധാരണത്തിനുള്ള സാധ്യത കുറയ്ക്കുന്നു. എന്നാൽ പുരുഷന്മാരിൽ അമിതഭാരം മൂലം പ്രത്യുത്പാ‌ദനക്ഷമതയിലുണ്ടാകുന്ന പ്രശ്‌നം പരിഹരിക്കാനാകും. കൃത്യമായ വ്യായാമവും ആരോഗ്യകരമായ ഭക്ഷണക്രമവും ശരീരഭാരം കുറയ്ക്കാനും ബീജത്തിന്‍റെ ഗുണനിലവാരം മെച്ചപ്പെടുത്താനും സഹായിക്കും.

പഴങ്ങൾ, പച്ചക്കറികൾ, ധാന്യങ്ങൾ, പരിപ്പ്, കൊഴുപ്പ് കുറഞ്ഞ പാലുത്പന്നങ്ങള്‍, സമുദ്രവിഭവങ്ങൾ എന്നിവയാൽ സമ്പന്നമായ ആരോഗ്യകരമായ ഭക്ഷണക്രമം ശരീരഭാരം കുറയ്ക്കുമെന്നും ബീജാരോഗ്യം വർധിപ്പിക്കുമെന്നും പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്.

  • 2. ലഹരി ഉപയോഗം ഒഴിവാക്കല്‍

മയക്കുമരുന്ന് ഉപയോഗം മോശം പ്രത്യുത്പാ‌ദന ശേഷിയുമായി ബന്ധപ്പെട്ടിരിക്കുന്നു. കൊക്കെയ്ൻ, ബെൻസോഡിയാസെപൈൻസ്, ഹെറോയിൻ, മെത്താംഫെറ്റാമൈൻ, ഓക്‌സികോഡോൺ, എക്‌സ്‌റ്റസി തുടങ്ങിയ സൈക്കോ ആക്റ്റീവ് മരുന്നുകൾ ലൈംഗിക പ്രേരണ, ടെസ്റ്റോസ്റ്റിറോൺ ഉത്പാദനം, ബീജ ഉത്പാദനം, ബീജത്തിന്‍റെ ഗുണനിലവാരം എന്നിവയുൾപ്പടെയുള്ള പുരുഷ പ്രത്യുത്പാദന ഘടകങ്ങളെ പ്രതികൂലമായി ബാധിക്കുന്നു. പതിവായി കഞ്ചാവ് ഉപയോഗിക്കുന്നത് ബീജത്തിന്‍റെ ഗുണനിലവാരം കുറയ്ക്കുമെന്നും, വൃഷണ കാൻസറിന് കാരണമാകുമെന്നും പറയപ്പെടുന്നു.

  • 3. അനാബോളിക് സ്റ്റിറോയിഡ് ഒഴിവാക്കല്‍

ചില പുരുഷന്മാർ ശരീര-പേശീ സൗന്ദര്യം വർധിപ്പിക്കാൻ അനാബോളിക് സ്റ്റിറോയിഡുകൾ ഉപയോഗിക്കുന്നു. ആഗോളതലത്തിൽ, ഏകദേശം 16 പുരുഷന്മാരിൽ ഒരാൾ (6.4%) അവരുടെ ജീവിതത്തിൽ എപ്പോഴെങ്കിലും അനാബോളിക് സ്റ്റിറോയിഡുകൾ ഉപയോഗിക്കുന്നതായി കണക്കാക്കപ്പെടുന്നു.

അനാബോളിക് സ്റ്റിറോയിഡുകൾ പേശികളുടെ വളർച്ചയ്ക്കും കൊഴുപ്പ് നഷ്‌ടത്തിനും കാരണമാകുന്നു, അവ ലൈംഗിക പ്രവർത്തനത്തെയും ബാധിക്കുന്നു. വൃഷണങ്ങളുടെ വലിപ്പം കുറയ്ക്കുക, ബീജ ഉത്പാദനം കുറയ്ക്കുക/നിർത്തുക, ലൈംഗിക ബലഹീനത, വന്ധ്യത എന്നിവക്കെല്ലാം സ്റ്റിറോയിഡുകള്‍ കാരണമാകുന്നു.

അനാബോളിക് സ്റ്റിറോയിഡുകളുടെ ഉപയോഗം നിർത്തി ഒരു വർഷത്തിനുള്ളിൽ മിക്ക പുരുഷന്മാരും വീണ്ടും ബീജം ഉത്പാദിപ്പിക്കാൻ തുടങ്ങുമെന്ന് പഠനങ്ങൾ കാണിക്കുന്നു. എന്നാൽ അനാബോളിക് സ്റ്റിറോയിഡുകളുടെ ഫലമായി വന്ധ്യത അനുഭവിക്കുന്ന പുരുഷന്മാരിൽ അടുത്തിടെ നടത്തിയ ഒരു പഠനത്തിൽ ചിലർക്ക് ബീജ ഉത്പാദനത്തിൽ ഗുരുതര തകരാർ കണ്ടെത്തി.

  • 4. പുകവലി ഉപേക്ഷിക്കുക

പുകവലി ആരോഗ്യത്തിന് ഹാനികരമാണെന്ന് എല്ലാവർക്കും അറിയാം. എന്നാൽ ഇത് പുരുഷന്മാരുടെ പ്രത്യുത്‌പാദനത്തെയും പ്രതികൂലമായി ബാധിക്കും എന്നതിന് തെളിവുകളുണ്ട്.

  • 5. പാരിസ്ഥിതിക രാസവസ്തുക്കളുമായുള്ള സമ്പർക്കം കുറയ്ക്കൽ

നമ്മുടെ ദൈനംദിന ജീവിതത്തിൽ ഉപയോഗിക്കുന്ന ഉത്‌പന്നങ്ങളിലൂടെയും, കഴിക്കുന്ന ഭക്ഷണത്തിലൂടെയും, ശ്വസിക്കുന്ന വായുവിലൂടെയും വിവിധ പാരിസ്ഥിതിക രാസവസ്‌തുക്കളുമായി നാം സമ്പർക്കം പുലർത്തുന്നു. ഇവയിലെ എൻഡോക്രൈൻ തടസപ്പെടുത്തുന്ന രാസവസ്‌തുക്കൾ ബീജത്തിന്‍റെ ഗുണനിലവാരം കുറയ്ക്കുകയും, പ്രത്യുത്പാ‌ദന പ്രശ്‌നങ്ങൾ ഉണ്ടാക്കുകയും ചെയ്യും. ഈ രാസവസ്‌തുക്കളുമായുള്ള സമ്പർക്കം പൂർണമായി ഒഴിവാക്കുക അസാധ്യമാണ്. എന്നാൽ അവയുമായുള്ള സമ്പർക്കം കുറയ്ക്കാൻ ചില ലളിതമായ കാര്യങ്ങൾ ചെയ്യാം. അവ ഇപ്രകാരമാണ്.

  • പഴങ്ങളും പച്ചക്കറികളും നന്നായി കഴുകിയശേഷം മാത്രം ഉപയോഗിക്കുക.
  • സംസ്‌കരിച്ചതോ ടിന്നിലടച്ചതോ നേരത്തെ പാക്ക് ചെയ്‌ത്‌ വച്ചതോ ആയ ഭക്ഷണങ്ങൾ കഴിക്കുന്നത് കുറയ്ക്കുക.
  • മൃദുവായ പ്ലാസ്റ്റിക് കുപ്പികളേക്കാൾ ഗ്ലാസ് അല്ലെങ്കിൽ കട്ടിയുള്ള പ്ലാസ്റ്റിക് കുപ്പികളിൽ നിന്ന് വെള്ളം കുടിക്കുക

Also Read: സ്വന്തം ചോരയിലൊരു കുഞ്ഞ് ; കാത്തിരിക്കുന്നവര്‍ക്ക് ആശ്വാസമാണ് ഈ ചികിത്സ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.