ETV Bharat / sukhibhava

കാൻസറിന് കാരണം അനാരോഗ്യകരമായ ജീവിതശൈലി - കാൻസർ തടയാൻ

ലങ്കാസ്റ്റർ സർവകലാശാലയിൽ നടത്തിയ ഗവേഷണത്തിന്‍റെ ഫലങ്ങൾ വിവരിക്കുകയാണ് ഗവേഷക സാറാ ആലിൻസൺ. പുകവലി കുറയ്‌ക്കുക, മദ്യപാനം നിയന്ത്രിക്കുക, സുരക്ഷിതമായ ലൈംഗികബന്ധം പരിശീലിക്കുക, ആരോഗ്യകരമായ ഭാരം നിലനിർത്തുക, സൺസ്‌ക്രീൻ ഉപയോഗിക്കുക എന്നിവയാണ് കാൻസറിനെ തടയാനുള്ള ചില മാർഗങ്ങൾ.

reduce risk preventable cancer  preventable cancer  cancer  Smoking  safe sex  Maintain healthy weight  Drink less  sunscreen  throat cancer  HPV  overweight  Skin cancer  ലങ്കാസ്റ്റർ സർവകലാശാല  ജീവിതശൈലിയും കാൻസറും  ഗവേഷക സാറാ ആലിൻസൺ  പുകവലി  അമിതഭാരവും പൊണ്ണത്തടിയും  കാൻസറിന് കാരണം  കാൻസർ തടയാൻ  കാൻസറിനെ തടയാനുള്ള മാർഗങ്ങൾ
കാൻസറിന് കാരണം അനാരോഗ്യകരമായ ജീവിതശൈലി
author img

By

Published : Oct 5, 2022, 2:16 PM IST

ലങ്കാസ്റ്റർ (ഇംഗ്ലണ്ട്): 1990ന് ശേഷം ജനിച്ച ആളുകൾക്ക് 50 വയസിന് മുമ്പ് കാൻസർ വരാനുള്ള സാധ്യത കൂടുതലാണെന്ന് പഠനങ്ങൾ. ലങ്കാസ്റ്റർ സർവകലാശാലയിൽ നടത്തിയ ഗവേഷണത്തിലാണ് കണ്ടെത്തൽ. 20കളിലും 30കളിലും നമ്മളിൽ പലരും കാൻസറിനെ കുറിച്ച് ചിന്തിക്കാറില്ല. കാൻസറിന്‍റെ കാര്യത്തിൽ നമുക്ക് മാറ്റാൻ കഴിയാത്ത ചില കാര്യങ്ങളുണ്ട്. അതായത് നമുക്ക് പാരമ്പര്യമായി ലഭിച്ച ജീനുകൾ. എന്നാൽ അവ ഒഴികെയുള്ള അർബുദങ്ങൾ പലതും തടയാവുന്നതാണ്.

നമ്മളുടെ ജീവിതശൈലികൾ കാൻസറിന് ഒരു പരിധി വരെ കാരണമായേക്കാം. ഇത്തരം സാധ്യതകൾ കുറയ്‌ക്കുന്നതിനായി ജീവിതശൈലിയിൽ ചില മാറ്റങ്ങൾ വരുത്തിയാൽ മതിയാകും.

വില്ലൻ പുകവലി: ശ്വാസകോശ അർബുദത്തിന്‍റെ പ്രധാന കാരണങ്ങളിലൊന്നാണ് പുകവലി. ശ്വാസകോശ അർബുദം മാത്രമല്ല വായയിൽ ഉണ്ടാകുന്ന അർബുദം, തൊണ്ടയിലെ അർബുദം എന്നിങ്ങനെ 14 തരം കാൻസറിന് പുകവലി കാരണമാകുന്നു. സ്ഥിരമായി പുകവലിക്കുന്ന പത്തിൽ ഒൻപത് പേരും 25 വയസിന് മുമ്പ് പുകവലി ആരംഭിച്ചവരാണെന്നാണ് പഠനത്തിൽ കണ്ടെത്തിയത്. പലതരത്തിലുള്ള കാൻസറിന് കാരണമാകുന്ന പുകവലി ഉപേക്ഷിക്കുകയാണ് കാൻസർ വരാതിരിക്കാനുള്ള ഒരു പോംവഴി.

വാപ്പിങ് (ഇലക്ട്രോണിക് സിഗരറ്റ്) ജനപ്രീതി നേടിയതോടെ പുകവലിക്കുന്ന ചെറുപ്പക്കാരുടെ എണ്ണം കുറഞ്ഞു. പുകവലി ശരീരത്തെ ദോഷകരമായി ബാധിക്കുന്ന അത്രയും വാപ്പിങ് ശരീരത്തിന് ദോഷകരമല്ല. പുകവലി ഉപേക്ഷിക്കാനായി ഇ-സിഗരറ്റുകൾ ഉപയോഗിക്കാം എന്നാണ് കാൻസർ റിസർച്ച് യുകെ ശിപാർശ ചെയ്യുന്നത്.

കഞ്ചാവിന്‍റെ ഉപയോഗവും വൃഷണ കാൻസറിനുള്ള (testicular cancer) സാധ്യതയും തമ്മിൽ ചെറിയ ബന്ധമുണ്ടെന്നതിന് ചില തെളിവുകൾ ഉണ്ടെങ്കിലും കഞ്ചാവ് വലിക്കുന്നതിന്‍റെ ഫലങ്ങളും ക്യാൻസർ അപകടസാധ്യതയെയും കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമല്ല. കൂടുതൽ ഗവേഷണം നടക്കുന്നതുവരെ, ഇവ രണ്ടും ഒഴിവാക്കുന്നതാണ് നല്ലത്.

സുരക്ഷിതമായ ലൈംഗികബന്ധം പരിശീലിക്കുക: ലോകത്ത് ഏറ്റവും കൂടുതൽ ലൈംഗികമായി പകരുന്ന അണുബാധയാണ് എച്ച്‌പിവി (ഹ്യൂമൻ പാപ്പിലോമ വൈറസ്). ഇത് ജനനേന്ദ്രിയത്തിലെ മുഴയ്‌ക്ക് കാരണമാകുന്നു. ഗര്‍ഭാശയമുഖം (cervix), ലിംഗം (penis), വായ (mouth), തൊണ്ട (mouth) എന്നിവിടങ്ങളിലെ കാൻസറിന് ഇത് കാരണമാകും. എച്ച്പിവിയുമായി ബന്ധപ്പെട്ട കാൻസറുകൾ യുവാക്കളിൽ കൂടുതൽ കാണപ്പെടുന്നു. യുകെയിൽ മാത്രം 30-34 വയസ് പ്രായമുള്ള സ്ത്രീകളിലാണ് ഗർഭാശയ അർബുദം കൂടുതലായി കാണുന്നത്.

എച്ച്പിവിയ്‌ക്കെതിരായ വാക്‌സിനേഷൻ എടുക്കുകയും സുരക്ഷിതമായ ലൈംഗികത പരിശീലിക്കുകയും ചെയ്യുന്നത് വൈറസിൽ നിന്നുള്ള അണുബാധയിൽ നിന്ന് സംരക്ഷിക്കും. സ്ത്രീകളെ സംബന്ധിച്ചിടത്തോളം സെർവിക്കൽ സ്ക്രീനിംഗ് (ഒരു സ്‌മിയർ ടെസ്റ്റ്) പ്രധാനമാണ്. ഇതിലൂടെ എച്ച്പിവി അണുബാധയുടെ സാന്നിധ്യം കണ്ടെത്താനാകും. അതുപോലെ, 25 നും 64 നും ഇടയിൽ പ്രായമുള്ള സ്ത്രീകളെ ഓരോ അഞ്ച് വർഷത്തിലും പരിശോധന നടത്തുകയും ചെയ്യുക.

അമിതഭാരവും പൊണ്ണത്തടിയും പ്രശ്‌നക്കാർ: കുടൽ, സ്‌തനങ്ങൾ, ഗർഭപാത്രം, പാൻക്രിയാസ് എന്നിവയുൾപ്പെടെ 13 വ്യത്യസ്‌ത കാൻസറുകളുടെ അപകടസാധ്യതയ്‌ക്ക് അമിതഭാരവും പൊണ്ണത്തടിയും കാരണമാകുന്നു. അമിതമായ കൊഴുപ്പ് ശരീരത്തിൽ വീക്കം ഉണ്ടാക്കുന്നു. ഇത് ട്യൂമറുകളുടെ വളർച്ചയെ പ്രോത്സാഹിപ്പിക്കുകയും കാൻസർ കോശങ്ങളെ വിഭജിക്കാൻ സഹായിക്കുകയും ചെയ്യുന്നു. കൊഴുപ്പ് കോശങ്ങൾ ഈസ്ട്രജൻ ഹോർമോൺ ഉത്പാദിപ്പിക്കുന്നു. ഇത് സ്‌തനത്തിലും ഗർഭപാത്രത്തിലും മുഴകളുടെ വളർച്ചയെ ഉത്തേജിപ്പിക്കുന്നു. ഇക്കാരണത്താൽ, സ്ത്രീകളിൽ കാൻസർ വരാനുള്ള സാധ്യത കൂടുതലാണ്.

അമിതഭാരം, പൊണ്ണത്തടി എന്നിവയുമായി ബന്ധപ്പെട്ട ക്യാൻസറുകൾ കൂടുതൽ സാധാരണമായിക്കൊണ്ടിരിക്കുകയാണ്. പ്രത്യേകിച്ച് ചെറുപ്പക്കാരിൽ. മാത്രമല്ല, മോശം ഭക്ഷണക്രമവും ക്യാൻസർ സാധ്യത വർധിപ്പിക്കുന്നു. ഉദാഹരണത്തിന്, വളരെയധികം മാംസം (red meet) കഴിക്കുന്നത് കുടൽ കാൻസറിന് കാരണമാകുന്നു.

നാരുകളും പലതരം പഴങ്ങളും പച്ചക്കറികളും അടങ്ങിയ ആരോഗ്യകരവും സമീകൃതവുമായ ഭക്ഷണം കഴിക്കുന്നത് യഥാർഥത്തിൽ പല തരത്തിലുള്ള കാൻസറിനുള്ള സാധ്യത കുറയ്ക്കുമെന്നാണ് കണ്ടെത്തൽ. ശരിയായ ഭക്ഷണക്രമവും ആരോഗ്യകരമായ ഭാരം നിലനിർത്താൻ ശ്രമിക്കുന്നതും ആരോഗ്യകരമായ ജീവിതത്തിന് ഉതകുന്ന മികച്ച മാർഗങ്ങളാണ്.

മദ്യപാനം കുറച്ചാൽ ആരോഗ്യത്തിന് കൊള്ളാം: കരൾ, സ്‌തനങ്ങൾ, അന്നനാളം എന്നിവയുൾപ്പെടെ നിരവധി അർബുദങ്ങൾ ഉണ്ടാകുന്നതിനുള്ള സാധ്യത മദ്യപാനം മൂലം വർധിപ്പിക്കുന്നു. കൂടുതൽ കുടിക്കുന്തോറും അപകടസാധ്യത കൂടുതലാണ്. മിതമായ മദ്യപാനം പോലും ലോകത്ത് ഒരുവർഷത്തിൽ 100,000 കാൻസർ കേസുകൾ സംഭാവന ചെയ്യുന്നു.

സ്ഥിരമായി മദ്യപിക്കുന്നവർക്കും മിതമായി മദ്യപിക്കുന്നവർക്കും സ്‌തനാർബുദം വരാനുള്ള സാധ്യത 50 ശതമാനം വരെ കൂടുതലാണെന്നാണ് പഠനം സൂചിപ്പിക്കുന്നത്. മദ്യം കഴിക്കുമ്പോൾ പുകവലിക്കുന്നതും ഏറെ അപകടകരമാണ്. നിങ്ങൾ കുടിക്കുന്ന അളവ് കുറയ്ക്കുകയോ പൂർണ്ണമായും ഒഴിവാക്കുകയോ ചെയ്യുന്നത് കാൻസറിനുള്ള സാധ്യത കുറയ്‌ക്കാൻ സഹായിക്കുന്നു. നിങ്ങൾ ആഴ്‌ചയിൽ 14 യൂണിറ്റിൽ കൂടുതൽ മദ്യം (ഏകദേശം 6 പൈന്‍റ് അല്ലെങ്കിൽ 10 ചെറിയ ഗ്ലാസ് വൈൻ) കുടിക്കരുതെന്ന് എൻഎച്ച്എസ് ശുപാർശ ചെയ്യുന്നു.

സൺസ്‌ക്രീൻ പ്രധാനം: 40 വയസിന് താഴെയുള്ളവരിൽ കണ്ടുവരുന്ന ഏറ്റവും സാധാരണമായ കാൻസറാണ് സ്‌കിൻ കാൻസർ. സൂര്യനിൽ നിന്നുള്ള അൾട്രാവയലറ്റ് കിരണങ്ങൾ അല്ലെങ്കിൽ ടാനിങ് ബെഡുകൾ (ടാൻ നൽകാൻ അൾട്രാവയലറ്റ് വികിരണം പുറപ്പെടുവിക്കുന്ന ഉപകരണമാണ് ടാനിംഗ് ബെഡ്) എന്നിവയാണ് ചർമ്മത്തിലെ കാൻസറിന് കാരണം. അൾട്രാവയലറ്റ് വികിരണത്തിന്‍റെ ഫലങ്ങൾ ക്യുമുലേറ്റീവ് (കൂടിക്കൂടി വരുന്നവ) ആയതിനാൽ ചർമ്മത്തിൽ അർബുദം ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്.

സൂര്യതാപം ത്വക്ക് ക്യാൻസറിനെ ഏറ്റവും അപകടകരമായ തലത്തിലെത്തിക്കും. കഠിനമായ വെയിലിത്ത് ആയിരിക്കുമ്പോഴെല്ലാം സൺസ്‌ക്രീൻ ഉപയോഗിച്ച് ചർമ്മത്തെ സംരക്ഷിക്കാം. തൊപ്പികൾ ധരിക്കുന്നതും നീളമുള്ള വസ്ത്രങ്ങൾ കൊണ്ട് മൂടുന്നതും കുറഞ്ഞത് എസ്‌പിഎഫ് 15ന്‍റെ സൺസ്‌ക്രീൻ പുരട്ടുന്നതിലൂടെയും ചർമ്മത്തെ പരിരക്ഷിക്കാൻ സാധിക്കും. ഒരു സൺസ്‌ക്രീനും 100 ശതമാനം സംരക്ഷണം നൽകുന്നില്ല. എന്നിരുന്നാലും ഒരു പരിധിവരെ സംരക്ഷണം നൽകുന്നു.

കാൻസറിനെ പ്രതിരോധിക്കുവാൻ ആരോഗ്യവും ശാരീരികക്ഷമതയും മെച്ചപ്പെടുത്താൻ കഴിയുന്ന മറ്റ് വഴികൾ ശാരീരികമായി സജീവമായിരിക്കുക, വായു മലിനീകരണം ഒഴിവാക്കുക എന്നിവയാണ്.

Also read: സ്വര്‍ണകണികകള്‍ക്കും അര്‍ബുദത്തെ ചെറുക്കാനാകും; ചികിത്സ എങ്ങനെ?

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.