ETV Bharat / sukhibhava

ഈസ്ട്രജൻ ചികിത്സ കൊവിഡ് മരണ നിരക്ക് കുറയ്‌ക്കാൻ സഹായിക്കും - Estrogen treatment

കൊവിഡ് ബാധിച്ച് ആറ് മാസത്തിനുള്ളിൽ ഹോർമോൺ റീപ്ലേസ്‌മെന്‍റ് തെറാപ്പി സ്വീകരിക്കുന്നത് രോഗത്തിൽ നിന്നുള്ള മരണനിരക്ക് കുറയ്ക്കുമെന്ന് പഠനം വ്യക്‌തമാക്കുന്നു

Estrogen treatment linked with reduced Covid mortality: Study  ഈസ്ട്രജൻ ചികിത്സ കൊവിഡ് മരണ നിരക്ക് കുറയ്‌ക്കാൻ സഹായിക്കുമെന്ന് പഠനം  ഈസ്ട്രജൻ ചികിത്സ  സ്ത്രീ ഹോര്‍മാണായ ഈസ്ട്രജന്‍ കൊവിഡ് ഗുരുതരമാകുന്നത് തടയുമെന്ന് പഠനം  ഈസ്ട്രജൻ കൊവിഡിൽ നിന്ന് രക്ഷിക്കുമെന്ന് പഠനം  ഈസ്ട്രജൻ കൊവിഡ് മരണ നിരക്ക് കുറയ്‌ക്കും  ഹോർമോൺ റീപ്ലേസ്‌മെന്‍റ് തെറാപ്പി  SARS CoV 2  Estrogen treatment  കൊവിഡിന് ഹോർമോൺ റീപ്ലേസ്‌മെന്‍റ് തെറാപ്പി
ഈസ്ട്രജൻ ചികിത്സ കൊവിഡ് മരണ നിരക്ക് കുറയ്‌ക്കാൻ സഹായിക്കുമെന്ന് പഠനം
author img

By

Published : May 18, 2022, 8:43 AM IST

Updated : May 18, 2022, 8:59 AM IST

ഹോർമോൺ റീപ്ലേസ്‌മെന്‍റ് തെറാപ്പിയോ ഓറൽ ഗർഭനിരോധന മാർഗമോ (ഗർഭ നിരോധന ഗുളികകൾ) സ്വീകരിക്കുന്ന സ്‌ത്രീകളിൽ കൊവിഡ് മരണ സാധ്യത കുറവായിരിക്കുമെന്ന് പഠനം. ഓക്‌സ്‌ഫോർഡ് യൂണിവേഴ്‌സിറ്റിയിലെയും യുകെയിലെ സതാംപ്‌ടൺ യൂണിവേഴ്‌സിറ്റിയിലെയും ഗവേഷകർ നടത്തിയ പഠനത്തിലാണ് ഇസ്‌ട്രജൻ കൂടുതലായി അടങ്ങിയിട്ടുള്ള ഇത്തരം ചികിത്സകൾ കൊവിഡ് മരണ നിരക്ക് കുറയ്‌ക്കുമെന്ന് കണ്ടെത്തിയത്.

ഓക്‌സ്‌ഫോർഡ്-റോയൽ കോളജ് ഓഫ് ജനറൽ പ്രാക്‌ടീഷണേഴ്‌സ് റിസർച്ച് ആൻഡ് സർവൈലൻസ് സെന്‍റർ പ്രൈമറി കെയർ ഡാറ്റാബേസിൽ നിന്നുള്ള മെഡിക്കൽ റെക്കോഡുകളുടെ ശേഖരമാണ് പഠനത്തിനായി സംഘം ഉപയോഗിച്ചത്. ഇതിനായി 18 വയസിന് മുകളിലുള്ള 1,863,478 സ്ത്രീകളുടെ ഒരു സംഘത്തെ തെരഞ്ഞെടുത്തു. ഇതിൽ 5,451 പേർ കൊവിഡ് ബാധിതരായിരുന്നു.

ഹോർമോൺ റീപ്ലേസ്‌മെന്‍റ് തെറാപ്പി കൊവിഡ് മൂലമുണ്ടാകുന്ന മരണ നിരക്ക് 22 ശതമാനം കുറച്ചതായി ഗവേഷകർ കണ്ടെത്തി. കൊവിഡിൽ നിന്ന് ഈസ്‌ട്രജൻ ഒരു സംരക്ഷിത വലയം തീർക്കുമെന്നതിന്‍റെ സൂചനയാണ് ഇതിലൂടെ ലഭിച്ചത്. പുരുഷൻമാരുമായി താരതമ്യപ്പെടുത്തുമ്പോൾ കൊവിഡ് ബാധിച്ച് ആശുപത്രി, തീവ്രപരിചരണ വിഭാഗം എന്നിവിടെ പ്രവേശിപ്പിക്കുകയോ മരണപ്പെടുകയോ ചെയ്‌ത സ്ത്രീകളുടെ എണ്ണം കുറവാണെന്നും കണ്ടെത്തി.

ഈസ്‌ട്രജൻ തീവ്രമായ കൊവിഡിൽ നിന്നും സംരക്ഷണം ഒരുക്കുമെന്ന കണ്ടത്തലിനേയും ഈ പഠനം പിന്തുണയ്‌ക്കുന്നു. SARS-CoV-2 വൈറസിന് പുരുഷന്മാരും സ്ത്രീകളും ഒരുപോലെ ഇരയാകാറുണ്ടെങ്കിലും സ്‌ത്രീകളെക്കാൾ പുരഷൻമാർക്ക് കൂടുതൽ ഗുരുതരമായ അണുബാധയുണ്ടാകാറുണ്ടെന്ന് ഗവേഷകർ അഭിപ്രായപ്പെട്ടു. 38 രാജ്യങ്ങളിൽ നിന്നുള്ള ഡാറ്റ ഉപയോഗിച്ച് നടത്തിയ പഠനത്തിൽ പുരുഷന്മാരിലെ മരണനിരക്ക് സ്ത്രീകളേക്കാൾ 1.7 മടങ്ങ് കൂടുതലാണെന്നും സംഘം കണ്ടെത്തി.

ചെറുപ്പക്കാരായ സ്ത്രീകളിൽ, ഉയർന്ന തോതിൽ ഈസ്ട്രജൻ ഉള്ളവരിൽ കൊവിഡിന്‍റെ സങ്കീർണതകൾ അനുഭവപ്പെടാനുള്ള സാധ്യതകൾ കുറവാണെന്ന നിഗമനത്തിലാണ് ഗവേഷകർ എത്തിച്ചേർന്നത്. കൊവിഡ് മരണവും ഈസ്ട്രജന്‍ ഹോര്‍മോണിന്‍റെ അളവും തമ്മിലുള്ള ബന്ധമാണ് ഈ പഠനം ചൂണ്ടികാണിക്കുന്നതെന്നും ഗവേഷകര്‍ പറഞ്ഞു. കൊവിഡിനെതിരെ സ്‌ത്രീകളിൽ മികച്ച രോഗപ്രതിരോധശേഷി ഉണ്ടെന്ന് നേരത്തെയും പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്.

Last Updated : May 18, 2022, 8:59 AM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.