വയനാട് : തിരുനെല്ലിയിൽ വാക്കുതർക്കത്തിനിടയിൽ മർദനമേറ്റ യുവാവ് മരിച്ചു. വയനാട് തിരുനെല്ലി കാളാംങ്കോട് കൊളനിയിലെ മാരയുടെ മകൻ ബിനുവാണ് (32) ഇന്ന് രാവിലെ (മെയ് 8) കോഴിക്കോട് മെഡിക്കൽ കോളജിൽ വച്ച് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് കോളനി നിവാസികളായ നാരായണൻ, മോഹനൻ, ചന്ദ്രൻ എന്നിവരെ തിരുനെല്ലി പൊലീസ് കസ്റ്റഡിയിൽ എടുത്തു.
ഇന്നലെ രാത്രിയിലുണ്ടായ വാക്കുതർക്കത്തിനിടയിൽ പരിക്കേറ്റ ബിനുവിനെ കോളനിക്കാർ അപ്പപ്പാറ ആരോഗ്യ കേന്ദ്രത്തിലും അവിടെ നിന്ന് പ്രാഥമിക ചികിൽസയ്‌ക്ക് ശേഷം വയനാട് മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമായതിനാൽ വിദഗ്‌ധ ചികിത്സയ്‌ക്കായി കോഴിക്കോട് മെഡിക്കൽ കോളജിൽ കൊണ്ടുപോയെങ്കിലും ഇന്ന് രാവിലെ അഞ്ചരയോടെ മരിക്കുകയായിരുന്നു.