ETV Bharat / state

വയനാട് 145 പേര്‍ക്ക് കൂടി കൊവിഡ്; 88 പേര്‍ക്ക് രോഗമുക്തി - സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ

141 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. വിദേശത്ത് നിന്നും ഇതര സംസ്ഥാനത്ത് നിന്നും എത്തിയ നാല് പേര്‍ക്കും രോഗം സ്ഥിരീകരിച്ചു.

wynad covid update  വയനാട്  കൊവിഡ്  രോഗമുക്തി  സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ  ഐസൊലേഷൻ
വയനാട് 145 പേര്‍ക്ക് കൂടി കൊവിഡ്; 88 പേര്‍ക്ക് രോഗമുക്തി
author img

By

Published : Oct 31, 2020, 7:33 PM IST

വയനാട്: വയനാട് ജില്ലയില്‍ 145 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 88 പേര്‍ രോഗമുക്തി നേടി. 141 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. വിദേശത്ത് നിന്നും ഇതര സംസ്ഥാനത്ത് നിന്നും എത്തിയ നാല് പേര്‍ക്കും രോഗം ബാധിച്ചു. ഇതോടെ ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 7075 ആയി. 6142 പേര്‍ ഇതുവരെ രോഗമുക്തരായി. നിലവില്‍ 885 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 387 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്.

രോഗം സ്ഥിരീകരിച്ചവർ മുട്ടിൽ സ്വദേശികളായ 25 പേരും, കണിയാമ്പറ്റ (16), മേപ്പാടി (13), ബത്തേരി, വൈത്തിരി 11 പേർ വീതം, പൂതാടിഞ്ഞ (10), വെള്ളമുണ്ട, മാനന്തവാടി, നെന്മേനി എട്ട് പേർ വീതം, പൊഴുതന (7), മീനങ്ങാടി, തവിഞ്ഞാൽ, പനമരം നാല് പേർ വീതം, എടവക, കൽപ്പറ്റ, തൊണ്ടർനാട്, മൂപ്പൈനാട് രണ്ട് പേർ വീതം, അമ്പലവയൽ, കോട്ടത്തറ, തരിയോട് സ്വദേശികളായ ഓരോരുത്തരും, ഒരു എറണാകുളം സ്വദേശി എന്നിവർക്കുമാണ് സമ്പർക്കത്തിലൂടെ രോഗബാധിതരായത്. ഒക്‌ടോബർ 29 ന് ബെംഗളൂരിൽ നിന്നു വന്ന മാനന്തവാടി സ്വദേശി, ഒക്‌ടോബർ 30ന് മൈസൂരിൽ നിന്നു വന്ന എടവക സ്വദേശി, ഒക്‌ടോബർ 28ന് ഷാർജയിൽ നിന്നു വന്ന രണ്ട് നെന്മേനി സ്വദേശികൾ എന്നിവരാണ് ഇതര സംസ്ഥാനത്തുനിന്നും വിദേശത്തുനിന്നും എത്തി രോഗബാധിതർ ആയത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.