വയനാട്: കേരള- കർണാടക അതിർത്തി പ്രദേശമായ വയനാട് ബാവലിയിൽ 51 ലിറ്റർ കർണാടക മദ്യവുമായി ഒരാൾ പിടിയിൽ. എച്ച്ഡി കോട്ട സ്വദേശി മണിയാൻ എന്നയാളാണ് എക്സൈസിൻ്റെ പിടിയിലായത്. ഇയാളോടൊപ്പം ഉണ്ടായിരുന്ന രണ്ട് പേർ ഓടി രക്ഷപ്പെട്ടു. പാക്കറ്റുകളിലാണ് മദ്യം ഒളിപ്പിച്ചു വെച്ചിരുന്നത്.
ALSO READ: സഹോദരിയെ ചുറ്റികകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി സഹോദരൻ
കൊവിഡ് വാരാന്ത്യ കർഫ്യു ഉള്ളതിനാൽ ഇന്ന് കർണാടകയിൽ മദ്യവിൽപന ശാലകൾ തുറന്നിരുന്നില്ല. അതിർത്തി പ്രദേശങ്ങളിൽ വ്യാപകമായി മദ്യവിൽപന നടക്കുന്നു എന്ന വിവരത്തെ തുടർന്നാണ് എക്സൈസ് ബാവലി- ഷാണമംഗലം ഭാഗത്ത് പരിശോധന നടത്തിയത്. രക്ഷപ്പെട്ട പ്രതികളെ ഉടൻ പിടികൂടുമെന്ന് എക്‌സൈസ് അറിയിച്ചു.