വയനാട്: മാനന്തവാടിക്കടുത്ത് കുറുക്കൻമൂലയിൽ ആദിവാസി യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കുറ്റക്കാരെ മുഴുവൻ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ബന്ധുക്കളും നാട്ടുകാരും അനിശ്ചിതകാല സത്യാഗ്രഹം തുടങ്ങി. മരിച്ച യുവതിയുടെ വീടിന് മുന്നിൽ തന്നെയാണ് സമരം. ഈ മാസം മൂന്നിനാണ് കുറുക്കൻമൂല ആദിവാസി കോളനിയിലെ ശോഭയെ വീടിന് സമീപത്തെ പറമ്പിൽ ഷോക്കേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ സ്ഥലമുടമയെ പൊലീസ് അറസ്റ്റ് ചെയ്‌തിരുന്നു. എന്നാൽ പ്രതികൾ ഇനിയുമുണ്ടെന്നാണ് ബന്ധുക്കളുടെയും നാട്ടുകാരുടെയും ആരോപണം. പ്രതികളെ മുഴുവൻ അറസ്റ്റ് ചെയ്യും വരെ സമരം തുടരാനാണ് ഇവരുടെ തീരുമാനം. സംഭവത്തിൽ മനുഷ്യാവകാശ കമ്മിഷൻ സ്വമേധയാ കേസെടുത്തിരുന്നു.
ആദിവാസി യുവതിയുടെ മരണം; ബന്ധുക്കളും നാട്ടുകാരും അനിശ്ചിതകാല സത്യാഗ്രഹത്തില്‍ - ഷോക്കേറ്റ് മരിച്ചു
കുറുക്കൻമൂല ആദിവാസി കോളനിയിലെ ശോഭയെ വീടിന് സമീപത്തെ പറമ്പിൽ ഷോക്കേറ്റ് മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.