വയനാട്: വയനാട് - കണ്ണൂര്‍ റൂട്ടില്‍ പാല്‍ച്ചുരത്ത് ലോറി തലകീഴായി മറിഞ്ഞ് ഒരു മരണം. ലോറിയിൽ ഉണ്ടായിരുന്ന തമിഴ്‌നാട് സ്വദേശിയാണ് മരണപ്പെട്ടത്. ഡ്രൈവറെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മരിച്ചയാളുടെയും ഒപ്പമുണ്ടായിരുന്ന ആളുടെയും പേരോ മറ്റു വിശദാംശങ്ങളെ ലഭ്യമായിട്ടില്ല. പാല്‍ച്ചുരം ആശ്രമം കവലയിലാണ് സംഭവം. കണ്ണൂര്‍ ഭാഗത്തേക്ക് പച്ചക്കറിയുമായി പോവുകയായിരുന്ന കര്‍ണാടക രജിസ്‌ട്രേഷന്‍ ലോറിയാണ് അപകടത്തില്‍പ്പെട്ടത്. ഇതോടെ പാല്‍ച്ചുരം - ബോയ്‌സ് ടൗണ്‍ റോഡില്‍ ഗതാഗതം പൂര്‍ണമായും തടസപ്പെട്ടിരുന്നു.