വയനാട്: കൽപ്പറ്റയിൽ രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ നടന്ന ഭരണഘടനാ സംരക്ഷണ യാത്ര ജനസാഗരമായി. പൗരത്വ നിയമ ഭേദഗതിക്കെതിരെ രാജ്യവ്യാപകമായി നടക്കുന്ന പ്രതിഷേധങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചാണ് പരിപാടി നടന്നത്. എസ്.കെ.എം.ജെ സ്കൂൾ പരിസരം മുതൽ പുതിയ ബസ്റ്റാന്‍ഡ് വരെയായിരുന്നു റാലി. ഭരണഘടനയുടെ ആമുഖവും, ഇന്ത്യയുടെ ദേശീയ പതാകയുമേന്തിയാണ് പ്രവര്‍ത്തകര്‍ അണിനിരന്നത്. കെ.പി.സി.സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തുടങ്ങിയ നേതാക്കൾ പങ്കെടുത്തു. കോണ്‍ഗ്രസിന്‍റെ പാർട്ടി പതാക റാലിയിൽ ഉപയോഗിക്കരുതെന്ന് ജില്ലാ കോൺഗ്രസ് കമ്മിറ്റി നേരത്തെ നിർദ്ദേശം നൽകിയിരുന്നു.
ഭരണഘടനാ സംരക്ഷണ യാത്ര ജനസാഗരമായി - Wayanad DCC
പൗരത്വ നിയമ ഭേദഗതിക്കെതിരെ രാജ്യവ്യാപകമായി നടക്കുന്ന പ്രതിഷേധങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചാണ് പരിപാടി നടന്നത്. എസ്.കെ.എം.ജെ സ്കൂൾ പരിസരം മുതൽ പുതിയ ബസ്റ്റാന്‍ഡ് വരെയായിരുന്നു റാലി.