ETV Bharat / state

ബസ് സ്റ്റോപ്പിന് മുകളിൽ തെങ്ങ് വീണ് പരിക്കേറ്റ വിദ്യാർഥി മരിച്ചു - student

കാറ്റും മഴയും ഉണ്ടായതിനെ തുടര്‍ന്നാണ് തെങ്ങ് കടപുഴകി ബസ് കാത്തിരിപ്പ് കേന്ദ്രത്തിന് മുകളിലേക്ക് വീണതും തുടര്‍ന്ന് അപകടമുണ്ടായതും

student died coconut tree fell over the bus stop  തെങ്ങ് വീണ് പരിക്കേറ്റ വിദ്യാർഥി മരിച്ചു  പരിക്കേറ്റ വിദ്യാർഥി മരിച്ചു
പരിക്കേറ്റ വിദ്യാർഥി മരിച്ചു
author img

By

Published : May 21, 2023, 7:49 PM IST

വയനാട്: ബസ് സ്റ്റോപ്പിന് മുകളിൽ തെങ്ങ് വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാർഥി മരിച്ചു. കല്‍പ്പറ്റ ഗവണ്‍മെന്‍റ് ഐടിഐ വിദ്യാര്‍ഥിയും കാട്ടിക്കുളം പനവല്ലി സ്വദേശിയുമായ സിഎന്‍ നന്ദുവാണ് (19) മരിച്ചത്. ഇന്നലെ (മെയ്‌ 20) വൈകിട്ട് കല്‍പ്പറ്റ പുളിയാര്‍മലയിലാണ് അപകടമുണ്ടായത്.

ശക്തമായ കാറ്റിലും മഴയിലുമാണ് തെങ്ങ് കടപുഴകി ബസ് കാത്തിരിപ്പ് കേന്ദ്രത്തിന് മുകളിലേക്ക് വീണത്. ഗുരുതരമായി പരിക്കേറ്റതിനെ തുടര്‍ന്ന് യുവാവ് ചികിത്സയിലായിരുന്നു. മേപ്പാടി വിംസ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന നന്ദു ഇന്ന് ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് മരിച്ചത്. പനവല്ലി ചൂരന്‍ പ്ലാക്കല്‍ ഉണ്ണിയുടെയും ശ്രീജയുടെയും മകനാണ് നന്ദു. ദേവപ്രിയ, ഋതുദേവ് എന്നിവര്‍ സഹോദരങ്ങള്‍.

പുളിയാര്‍മലയിലെ ബസ് സ്റ്റോപ്പില്‍ വച്ച് മെയ്‌ 20ന് വൈകിട്ട് അഞ്ച് മണിയോടെയാണ് സംഭവം. തലയ്ക്ക് സാരമായി പരിക്കേറ്റ നന്ദുവിനെ മേപ്പാടി വിംസ് ആശുപത്രിയില്‍ ഉടന്‍ തന്നെ പ്രവേശിപ്പിച്ചിരുന്നു. വിദഗ്‌ധ ചികിത്സ നല്‍കിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

കോട്ടയത്തും വേനൽമഴ, നാശനഷ്‌ടം : മെയ് 18ന് കോട്ടയത്ത് ഉണ്ടായ വേനൽമഴയിൽ കനത്ത നാശനഷ്‌ടമാണ് റിപ്പോര്‍ട്ട് ചെയ്‌തത്. മഴയ്‌ക്കൊപ്പം എത്തിയ കാറ്റിൽ ഈരാറ്റുപേട്ടയിലും സമീപ പ്രദേശങ്ങളിലും കനത്ത നാശനഷ്‌ടമാണ് ഉണ്ടായത്. മരം വീണതിനെ തുടര്‍ന്ന് നാല് പേർക്കാണ് പരിക്ക്. റോഡുകളിലേക്ക് മരം വീണതോടെ പ്രദേശത്തെ ഗതാഗതം തടസപ്പെട്ടു. ഏഴ് കെട്ടിടങ്ങൾക്കാണ് കേടുപാടുകള്‍ സംഭവിച്ചത്.

ALSO READ | വയനാട്ടിൽ കനത്ത മഴയും കാറ്റും; ബസ് സ്റ്റോപ്പിന് മുകളിലേക്ക് തെങ്ങ് വീണ് വിദ്യാര്‍ഥിക്ക് ഗുരുതര പരിക്ക്

നൂറിലധികം വൈദ്യുതി പോസ്റ്റുകൾ തകർന്നു. ഇതോടെ പ്രദേശത്തെ വൈദ്യുതി ബന്ധം പൂർണമായും വിച്ഛേദിക്കപ്പെട്ടു. കെഎസ്ഇബി ജീവനക്കാർ എത്തിയ ശേഷം അഗ്നിശമന സേനയും നാട്ടുകാരും ചേർന്ന് മണിക്കൂറുകളോളം പണിപ്പെട്ടാണ് തടസം നീക്കിയത്. കാലവർഷം എത്തും മുൻപുതന്നെ കേരളത്തിൽ വേനൽ മഴ കനക്കുന്ന സ്ഥിതിയാണുള്ളത്.

തേക്കുമരം കടപുഴകി വീണ് മൂന്നുപേര്‍ക്ക് പരിക്ക്: മെയ്‌ 19നും കോട്ടയത്തുണ്ടായ വേനൽമഴയിൽ വൻ നാശനഷ്‌ടമാണ് റിപ്പോര്‍ട്ട് ചെയ്‌തത്. ഉച്ചയ്ക്ക് ശേഷം മഴയ്‌ക്കൊപ്പമെത്തിയ അതിശക്തമായ കാറ്റിൽ ഈരാറ്റുപേട്ടയിലും സമീപപ്രദേശങ്ങളിലും പതിനായിരക്കണക്കിന് രൂപയുടെ നാശനഷ്‌ടമാണ് ഉണ്ടായത്. വീശിയടിച്ച കാറ്റിൽ മരം വീണ് നാല് പേർക്കാണ് പരിക്കേറ്റത്. മഴയിൽ ആറ് വീടുകൾക്കും മുരിക്കോലി അങ്കണവാടിക്കും കേടുപാടുകളുണ്ടായി. ഈരാറ്റുപേട്ട, തലപ്പലം, കൊണ്ടൂർ വില്ലേജുകളിലാണ് കൂടുതൽ നാശം.

ഈരാറ്റുപേട്ട മുട്ടം കവലയ്ക്ക് സമീപം തേക്കുമരം കടപുഴകി വീണ് ഓട്ടോ ഡ്രൈവർ പത്താഴപ്പടി പുത്തൻ വീട്ടിൽ ഫാറൂൺ (19), യാത്രക്കാരൻ കാരയ്ക്കാട് മുഹമ്മദ് ഇസ്‌മായിൽ (68) എന്നിവർക്ക് പരിക്കേറ്റു. അപകടത്തിൽ ഓട്ടോറിക്ഷ പൂർണമായി തകർന്നു. ഇസ്‌മായിലിനെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ടൗണിലെ വ്യാപാര സ്ഥാപനങ്ങളുടെ ഫ്ലെക്‌സ് ബോർഡുകൾ, പോസ്‌റ്റുകൾ എന്നിവ കാറ്റത്ത് തകർന്നുവീണു. പാല, കാഞ്ഞിരപ്പള്ളി, തൊടുപുഴ റോഡുകളിൽ മരംവീണതിനെ തുടര്‍ന്ന് ഗതാഗതം തടസപ്പെട്ടു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.