വയനാട്: സിസ്റ്റർ ലൂസി കളപ്പുരയുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകണമെന്ന് ഹൈക്കോടതി. തനിക്ക് കാരയ്ക്കാമല മഠത്തിനുള്ളിൽ സുരക്ഷിതമായി ജീവിക്കാനുള്ള സാഹചര്യമൊരുക്കണമെന്നാവശ്യപ്പെട്ട് സിസ്റ്റർ ലൂസി കളപ്പുര ഹൈക്കോടതിയിൽ നൽകിയ റിട്ട് പെറ്റീഷനിലാണ് ജസ്റ്റിസ് വി. രാജാ വിജയരാഘവൻ അധ്യക്ഷനായ ബെഞ്ച് സിസ്റ്റർക്ക് അനുകൂലമായ വിധി പുറപ്പെടുവിച്ചത്. വിധി, നീതിന്യായ വ്യവസ്ഥയുടെ വിജയമാണെന്ന് സിസ്റ്റര്‍ ലൂസി പ്രതികരിച്ചു. നീതിക്ക് വേണ്ടി സമരം ചെയ്യുന്നവർക്ക് വിധി പ്രചോദനമാണെന്നും കുറ്റവാളികളെ സംരക്ഷിക്കുന്ന നിലപാട് സഭ അവസാനിപ്പിക്കണെന്നും സിസ്റ്റര്‍ പറഞ്ഞു.
സിസ്റ്റർ ലൂസി കളപ്പുരയുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകണമെന്ന് ഹൈക്കോടതി - latest wayanad
ഹൈക്കോടതിയിൽ നൽകിയ റിട്ട് പെറ്റീഷനിലാണ് ജസ്റ്റിസ് വി. രാജാ വിജയരാഘവൻ അധ്യക്ഷനായ ബെഞ്ച് സിസ്റ്റർക്ക് അനുകൂലമായ വിധി പുറപ്പെടുവിച്ചത്