വയനാട് : പുൽപ്പള്ളിക്കടുത്ത് പാക്കത്ത് പൊളിഞ്ഞു വീഴാറായ വീട്ടിൽ ഒറ്റയ്ക്ക് താമസിച്ചിരുന്ന ഷാന്റിക്ക് കോഴിക്കോട് മാനസികാരോഗ്യ കേന്ദ്രത്തിൽ ചികിത്സ തുടങ്ങി. ഇടിവി ഭാരത് വാർത്തയെ തുടർന്നാണ് നടപടി. ഇടിവി ഭാരത് വാർത്തയെ തുടർന്ന് ജില്ലാ ഭരണകൂടം ഇടപെടുകയും ജില്ലാ മെന്റൽ ഹെൽത്ത് ടീം ഷാന്റിയെ പരിശോധിച്ച് ചികിത്സ വേണമെന്ന് സബ് കലക്‌ടർക്ക് റിപ്പോർട്ട് നൽകുകയും ചെയ്തു.
കൂട്ടിരിപ്പിന് ആരുമില്ലാത്തതിനാൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റിന്റെ പ്രത്യേക ഉത്തരവനുസരിച്ചാണ് ഷാന്റിയെ കോഴിക്കോട് മാനസികാരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചത്. സ്വന്തമായി റേഷൻ കാർഡില്ലാതിരുന്ന ഷാന്‍റിക്ക് ഇടിവി ഭാരത് വാർത്തയെ തുടർന്ന് റേഷൻ കാർഡ് അനുവദിച്ചിരുന്നു. വീടിന്റെ ചോർച്ച തടയാൻ പ്ലാസ്റ്റിക് ഷീറ്റ് മേയുകയും ചെയ്തു.