ETV Bharat / state

വയനാട് വിത്തുത്സവത്തിന് നാളെ സമാപനം - നെല്ല്

അതിജീവന പാഠങ്ങൾ പഠിപ്പിച്ച വിത്തിനങ്ങളുമായി വയനാട്ടിൽ തുടങ്ങിയ 'വിത്തുത്സവം' നാളെ സമാപിക്കും. എം.എസ്.സ്വാമിനാഥൻ റിസർച്ച് ഫൗണ്ടേഷനിലാണ് പരിപാടി.

ഫയൽ ചിത്രം
author img

By

Published : Mar 8, 2019, 5:34 PM IST

കാർഷിക ജൈവ വൈവിധ്യ സംരക്ഷണത്തിന്‍റെ പ്രസക്തി ചൂണ്ടിക്കാട്ടി നാലു വർഷം മുമ്പാണ് വിത്തുത്സവത്തിന് തുടക്കം കുറിച്ചത്. എംഎസ്എസ്ആർഎഫിനൊപ്പം, ജൈവ വൈവിധ്യ ബോർഡ് പോലുള്ള സർക്കാർ വകുപ്പുകളും ചേർന്ന് സംയുക്തമായാണ് പരിപാടി സംഘടിപ്പിക്കുന്നത്.

വയനാട് വിത്തുത്സവത്തിന് നാളെ സമാപനം

കഴിഞ്ഞ പ്രളയത്തെ അതിജീവിച്ച വിത്തുകളാണ് പ്രദർശനത്തിനുള്ളത്. നെല്ല്, പച്ചക്കറി, കിഴങ്ങ് വിളകൾ, നാണ്യ വിളകൾ ,സുഗന്ധവ്യഞ്ജനങ്ങൾ എന്നിവയെല്ലാം ഇതിൽ ഉൾപ്പെടുന്നു. പ്രാദേശിക വിത്തു ബാങ്കുകൾ പ്രാവർത്തികമാക്കാനുള്ള ആലോചനയും നടക്കുന്നുണ്ട്. വിത്തുത്സവത്തിൻ്റെ ഭാഗമായി വിവിധ വിഷയങ്ങളിൽ സെമിനാറുകളും സംഘടിപ്പിച്ചിട്ടുണ്ട്.

Intro:അതീജീവിന പാഠങ്ങൾ പഠിപ്പിച്ച വിത്തിനങ്ങളുമായി വയനാട്ടിൽ തുടങ്ങിയ വിത്തുത്സവം നാളെ സമാപിക്കും.msസ്വാമി നാഥൻ റിസർച്ച് ഫൗണ്ടേഷനിലാണ് പരിപാടി.

Body:കാർഷിക ജൈവ വൈവിധ്യസംരക്ഷണ ത്തിൻറെ പ്രസക്തി ചൂണ്ടിക്കാട്ടി നാലു വർഷം മുൻപാണ് വിത്തുത്സവത്തിന് ആദ്യം തുടക്കം കുറിച്ചത്.mssrfനൊപ്പം,ജൈവ വൈവിധ്യ ബോർഡ് പോലുള്ള സർക്കാർ വകുപ്പുകളും ചേർന്ന് സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചിട്ടുള്ളത്.
കഴിഞ്ഞ പ്രളയത്തെ അതിജീവിച്ച വിത്തുകളാണ് പ്രദർശനത്തിനുള്ളത്.നെല്ല്, പച്ചക്കറി, കിഴങ്ങ് വിളകൾ, നാണ്യ വിളകൾ ,സുഗന്ധവ്യഞ്ജനങ്ങൾ എന്നിവയെല്ലാം ഇതിൽ ഉൾപ്പെടുന്നു. പ്രാദേശിക വിത്തു ബാങ്കുകൾ പ്രാവർത്തികമാക്കാനുള്ള ആലോചന വിത്തുൽസവത്തിൻ്റെ ഭാഗമായി നടക്കുന്നുണ്ട്.
byte.അനിൽകുമാർ, MD,MSSRF

Conclusion:വിത്തുൽസവത്തിൻ്റെ ഭാഗമായി വിവിധ വിഷയങ്ങളിൽ സെമിനാറുകളും സംഘടിപ്പിച്ചിട്ടുണ്ട്
etv Bharat, wayanad
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.