വയനാട്: സംസ്ഥാനത്തെ പ്രീ പ്രൈമറി സ്കൂൾ അധ്യാപകർക്ക് ശമ്പളം നൽകാനുള്ള നടപടി എങ്ങുമെത്തിയില്ല. സ്കൂൾ പി ടി എ കൾ നിയമിച്ച അധ്യാപകരാണ് ശമ്പളമില്ലാതെ ബുദ്ധിമുട്ടുന്നത്. ഇവർ ഓൺലൈനായി ക്ലാസ് എടുക്കുകയും ചെയ്യുന്നുണ്ട്. അഞ്ഞൂറോളം പ്രീ പ്രൈമറി സ്കൂൾ അധ്യാപകരാണ് വയനാട് ജില്ലയിൽ മാത്രം ഉള്ളത്. ഇവരിൽ 228 പേർ സർക്കാർ സ്കൂളുകളിൽ ആണ് ജോലി ചെയ്യുന്നത്. ഇതിൽ 90 പേർക്ക് മാത്രമേ ശമ്പളം കിട്ടുന്നുള്ളൂ. സ്കൂളിൽ പ്രവേശനം നേടുന്ന കുട്ടികളിൽനിന്ന് ഫീസായി കിട്ടുന്ന തുകയിൽ നിന്നാണ് ഇവർക്ക് ശമ്പളം നൽകിയിരുന്നത്. ശമ്പളം കിട്ടാത്ത അധ്യാപകരിൽ അധികം പേരും ഓൺലൈനായി ക്ലാസുകളും എടുക്കുന്നവരാണ്. ഏറെ ബുദ്ധിമുട്ടുകൾ സഹിച്ചാണ് ഇവർ ക്ലാസ്സ് എടുക്കുന്നത്. പ്രീ പ്രൈമറി സ്കൂൾ അധ്യാപകരുടെ നിയമനവുമായി ബന്ധപ്പെട്ട് ഹൈക്കോടതിയിൽ കേസ് നിലനിൽക്കുന്നുണ്ട്. ഇതിന്‍റെ വിധി വരുന്നതോടെ ശമ്പള കാര്യത്തിൽ തീരുമാനമുണ്ടാകുമെന്നാണ് അധ്യാപകരുടെ പ്രതീക്ഷ.
സംസ്ഥാനത്തെ പ്രീ പ്രൈമറി സ്കൂൾ അധ്യാപകർക്ക് ശമ്പളം ലഭിക്കുന്നില്ലെന്ന് പരാതി - പ്രീ പ്രൈമറി സ്‌കൂൾ അധ്യാപകർ
അഞ്ഞൂറോളം പ്രീ പ്രൈമറി സ്കൂൾ അധ്യാപകരാണ് വയനാട് ജില്ലയിൽ മാത്രം ഉള്ളത്