വയനാട്: വിലയിടിവ് കാരണം വയനാട്ടിൽ പാഷൻ ഫ്രൂട്ട് കർഷകർ പ്രതിസന്ധിയിൽ. ചെറുകിട കർഷകരാണ് ഏറെയും ബുദ്ധിമുട്ട് നേരിടുന്നത്. കിലോക്ക് 30 രൂപ മാത്രമാണ് ഇപ്പോൾ വയനാട്ടിൽ പാഷൻ ഫ്രൂട്ട് കർഷകർക്ക് ലഭിക്കുന്നത്. 70 രൂപയെങ്കിലും കിട്ടിയാലേ നഷ്ടമില്ലാതെ മുന്നോട്ടു പോകാനാകൂ. ലോക്ക് ഡൗണിനൊപ്പം മഴയുമെത്തിയതോടെയാണ് പാഷൻ ഫ്രൂട്ടിന് വിപണി നഷ്ടപ്പെട്ടത്. ബംഗലൂരുവിലേക്കും, കേരളത്തിലെ തെക്കൻ ജില്ലകളിലേക്കുമാണ് വയനാട്ടിൽ നിന്ന് പാഷൻ ഫ്രൂട്ട് കയറ്റി അയച്ചിരുന്നത്. നേരിട്ട് പാഷൻ ഫ്രൂട്ട് കയറ്റുമതി ചെയ്യുന്നവർക്ക് മാത്രമാണ് അല്പമെങ്കിലും പിടിച്ചു നിൽക്കാനാകുന്നത്. കഴിഞ്ഞ വർഷം ഈ സമയം ഒരു കിലോ പാഷൻ ഫ്രൂട്ടിന് 80 രൂപ വരെ വയനാട്ടിൽ വില കിട്ടിയിരുന്നു.
വയനാട്ടിലെ പാഷൻ ഫ്രൂട്ട് കർഷകർ പ്രതിസന്ധിയിൽ - കൃഷി
കിലോക്ക് 30 രൂപ മാത്രമാണ് ഇപ്പോൾ വയനാട്ടിൽ പാഷൻ ഫ്രൂട്ട് കർഷകർക്ക് ലഭിക്കുന്നത്. കഴിഞ്ഞ വർഷം ഈ സമയം ഒരു കിലോ പാഷൻ ഫ്രൂട്ടിന് 80 രൂപ വരെ വയനാട്ടിൽ വില കിട്ടിയിരുന്നു