ETV Bharat / state

വിശുദ്ധ വാരത്തിന് തുടക്കം; മാനന്തവാടി രൂപതയില്‍ തിരുകർമ്മങ്ങൾ ഓൺലൈനില്‍

കത്തോലിക്കാ സഭയുടെ ചരിത്രത്തില്‍ ആദ്യമായാണ് വിശുദ്ധ വാരത്തിലെ തിരുക്കർമ്മങ്ങൾ ഡിജിറ്റലാക്കുന്നത്. കൊവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട് സർക്കാർ നിർദ്ദേശം അനുസരിച്ചാണ് ഓശാന ഞായർ മുതല്‍ ഉള്ള തിരുക്കർമ്മങ്ങൾ ഓൺലൈനാക്കിയത്.

author img

By

Published : Apr 5, 2020, 10:03 AM IST

Updated : Apr 5, 2020, 12:49 PM IST

palm sunday  mananthavadi diocese  holy week service  മാനന്തവാടി രൂപത  ഓശാന ഞായർ ഓൺലൈനില്‍  വിശുദ്ധ വാര തിരുക്കർമ്മങ്ങൾ
വിശുദ്ധ വാരത്തിന് തുടക്കം; മാനന്തവാടി രൂപതയിലെ ഓശാന ഞായർ തിരുകർമ്മങ്ങൾ ഓൺലൈനില്‍

വയനാട്: മാനന്തവാടി രൂപതയില്‍ വിശുദ്ധ വാര തിരുകർമ്മങ്ങൾ ഓൺലൈനില്‍. കത്തോലിക്കാ സഭയുടെ ചരിത്രത്തില്‍ ആദ്യമായാണ് വിശുദ്ധ വാരത്തിലെ തിരുക്കർമ്മങ്ങൾ ഡിജിറ്റലാക്കുന്നത്. കൊവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട സർക്കാർ നിർദ്ദേശത്തെ തുടർന്നാണ് ഓശാന ഞായർ മുതല്‍ ഉള്ള തിരുക്കർമ്മങ്ങൾ ഓൺലൈൻ വഴിയാക്കിയത്. തിരുക്കർമ്മങ്ങളില്‍ വിശ്വാസികൾക്ക് പങ്കെടുക്കാനായി ഫേസ്ബുക്ക് യൂട്യൂബ് മൊബൈൽ ആപ്ലിക്കേഷനുകളാണ് സഭാനേതൃത്വം ഉപയോഗിക്കുന്നത്.

വിശുദ്ധ വാരത്തിന് തുടക്കം; മാനന്തവാടി രൂപതയില്‍ തിരുകർമ്മങ്ങൾ ഓൺലൈനില്‍

ഫേസ്ബുക്ക് വഴിയോ യൂട്യൂബ് ചാനൽ വഴിയോ മൊബൈൽ ആപ്ലിക്കേഷൻ വഴിയോ ആരാധനകളിലും ചടങ്ങുകളിലും സംബന്ധിക്കണമെന്ന് മാനന്തവാടി രൂപതാ ബിഷപ്പ് മാർ ജോസഫ് പൊരുന്നേടം സർക്കുലർ നൽകിയിട്ടുണ്ട്. സാധാരണ ക്രൈസ്‌തവ ദേവാലയങ്ങളിൽ ഏറ്റവും കൂടുതൽ വിശ്വാസികൾ എത്തുന്ന ദിവസമാണ് ഓശാന ഞായർ. എന്നാൽ ഇന്ന് ദേവാലയങ്ങളിൽ ഒരിടത്തും ആളുകൾ ഉണ്ടായിരുന്നില്ല. പകരം സഭാ ചാനലുകളിലെ പ്രത്യേക സംപ്രേഷണത്തിലൂടെ ചടങ്ങുകളിൽ വീട്ടിലിരുന്ന് വിശ്വാസികൾ പങ്കെടുത്തു. എട്ട് പതിറ്റാണ്ട് കാലത്തെ ഓർമ്മയിൽ ആദ്യമായാണ് ഓശാന ഞായർ തിരുകർമ്മങ്ങൾ ദേവാലയങ്ങളിൽ ഒഴിവാക്കുന്നത് എന്ന് വെള്ളമുണ്ട സ്വദേശിനിയായ അന്നമ്മ പറഞ്ഞു. ഓശാന ഞായറിന്‍റെ തിരുക്കര്‍മ്മങ്ങള്‍ ബിഷപ്പ് ഹൗസിന്‍റെ ചാപ്പലില്‍ രാവിലെ 7 മണിക്ക് ആരംഭിച്ചു.

Last Updated : Apr 5, 2020, 12:49 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.