മലപ്പുറം: മണ്ഡലത്തിലെ ആരോഗ്യ പ്രവർത്തകർക്ക് ആശംസകാര്‍ഡുകള്‍ക്ക് പിന്നാലെ ഓണക്കോടിയും വിതരണം ചെയ്‌ത് രാഹുല്‍ ഗാന്ധി എം.പി. മണ്ഡലത്തിലെ രണ്ടായിരത്തോളം വരുന്ന ആശാവര്‍ക്കര്‍മാര്‍ക്കും പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് വനിത നഴ്‌സുമാര്‍ക്കുമാണ് ഓണക്കോടിയായി സാരി വിതരണം ചെയ്‌തത്.
രാഹുല്‍ ഗാന്ധി നല്‍കുന്ന ഓണക്കോടിയുടെ വയനാട് മണ്ഡലതല വിതരണോദ്‌ഘാടനം വണ്ടൂരില്‍ ആശാവര്‍ക്കര്‍മാര്‍ക്ക് നല്‍കി എ.പി അനില്‍കുമാര്‍ എം.എല്‍.എ നിര്‍വഹിച്ചു. നേരത്തെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന ആശ പ്രവര്‍ത്തകരെ അഭിനന്ദിച്ച് രാഹുല്‍ ട്വീറ്റ് ചെയ്‌തിരുന്നു. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി എം.പി ഫണ്ടില്‍ നിന്നും 2.7 കോടി രൂപ അനുവദിക്കുകയും ചെയ്‌തിരുന്നു. ഇതിന് പുറമെ തെര്‍മോ സ്‌കാനറുകള്‍, പി.പി.ഇ കിറ്റുകള്‍, മാസ്‌കുകള്‍, മണ്ഡലത്തിലെ മുഴുവന്‍ കമ്മ്യൂണിറ്റി കിച്ചണിലേക്കും അരിയും പയറുവര്‍ഗങ്ങളും എന്നിവ വിതരണം ചെയ്‌തു. കൊലിഡ് കാലത്ത് ഓണ്‍ലൈന്‍ പഠന സൗകര്യമില്ലാത്ത ആദിവാസി ഗ്രാമങ്ങളില്‍ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ 300 ടിവി എത്തിച്ച് നല്‍കിയിരുന്നു.