ETV Bharat / state

കര്‍ണാടകയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ മലയാളി കര്‍ഷകന്‍ മരിച്ചു - karnataka elephant attack

കര്‍ണാടക എച്ച്ഡി കോട്ട എടയാളയിലെ കൃഷിയിടത്തില്‍ നിന്ന വയനാട് മുട്ടില്‍ പാലക്കുന്ന് സ്വദേശിയാണ് മരിച്ചത്

wild elephant attack  കര്‍ണാടക എച്ച്ഡി കോട്ട  മലയാളി കര്‍ഷകന്‍ കൊല്ലപ്പെട്ടു  വയനാട് മുട്ടില്‍  കാട്ടാന ആക്രമണം  karnataka elephant attack
കര്‍ണാടകയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ മലയാളി കര്‍ഷകന്‍ കൊല്ലപ്പെട്ടു
author img

By

Published : Aug 12, 2022, 11:11 AM IST

Updated : Aug 12, 2022, 12:17 PM IST

വയനാട്: കര്‍ണാടകയില്‍ മലയാളി കര്‍ഷകന്‍ കാട്ടാനയുടെ ആക്രമണത്തില്‍ മരിച്ചു. വയനാട് മുട്ടില്‍ പാലക്കുന്ന് കോളനിയിലെ ബാലനാണ് (60) മരിച്ചത്. ഇന്ന് (12-08-2022) രാവിലെ ഏഴരയോടെ കര്‍ണാടക എച്ച്ഡി കോട്ട എടയാളയിൽ വച്ചാണ് സംഭവം.

കര്‍ണാടകയില്‍ കാട്ടാന ആക്രമണത്തില്‍ മലയാളികര്‍ഷകന്‍ കൊല്ലപ്പെട്ടു

രാവിലെ ഇഞ്ചി തോട്ടത്തിന് പുറത്ത് പല്ല് തേച്ചുകൊണ്ട് നിന്ന ബാലനെ കാട്ടാനയെത്തി ആക്രമിക്കുകയായിരുന്നുവെന്ന് തൊഴിലുടമ കാര്യമ്പാടി സ്വദേശി മനോജ് പറഞ്ഞു. സഹ തൊഴിലാളികൾ ഷെഡിനകത്തായതിനാലാണ് ആക്രമണത്തില്‍ നിന്നും രക്ഷപ്പെട്ടതെന്നും അദ്ദേഹം വ്യക്തമാക്കി. മരിച്ച ബാലന്‍റെ കുടുംബത്തിന് അര്‍ഹമായ നഷ്‌ടപരിഹാരം പ്രഖ്യാപിക്കാതെ മൃതദേഹം സ്ഥലത്ത് നിന്ന് നീക്കം ചെയ്യാന്‍ അനുവദിക്കില്ലെന്ന് പറഞ്ഞ് നാട്ടുകാരും തൊഴിലാളികളും പ്രതിഷേധിക്കുകയാണ്.

Last Updated : Aug 12, 2022, 12:17 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.