ETV Bharat / state

ശാരീരിക അവശതകളെ നേരിട്ട കുംഭയെ തളര്‍ത്തി പ്രളയം - flood updates

ശാരീരിക അവശതകളല്ല മറിച്ച് കഴിഞ്ഞ രണ്ടു വർഷങ്ങളിലായുണ്ടായ പ്രളയമാണ് തെല്ലെങ്കിലും തളർത്തിയതെന്ന് കുംഭ

ജീവിതത്തോട് മല്ലിട്ട് തളർന്ന കാലുകളുമായി കുംഭ
author img

By

Published : Nov 18, 2019, 10:19 PM IST

Updated : Nov 18, 2019, 11:26 PM IST

വയനാട്: തളർന്ന കാലുകളുമായി വിധിയെ വെല്ലുവിളിച്ച് കൃഷിയെ ജീവന് തുല്യമാക്കി മാതൃകയാകുകയാണ് വയനാട്ടിലെ വെള്ളമുണ്ട സ്വദേശി കുംഭ. ശാരീരിക അവശതകളല്ല മറിച്ച് കഴിഞ്ഞ രണ്ടു വർഷങ്ങളിലായുണ്ടായ പ്രളയമാണ് കുംഭയെ തെല്ലെങ്കിലും തളർത്തിയത്. വെള്ളമുണ്ട മംഗലശ്ശേരി കൊല്ലിയിൽ കുറിച്യ കോളനിയിലാണ് കുംഭ ജീവിക്കുന്നത്. മൂന്നാം വയസ്സിൽ കാലുകൾ തളർന്നെങ്കിലും അച്ഛനൊപ്പം പറമ്പിൽ കൃഷി പണികൾ ചെയ്തു. ഭർത്താവിൻ്റെ മരണശേഷം മകനെ വളർത്താൻ പച്ചക്കറി കൃഷി പ്രധാന വഴിയായി തെരഞ്ഞെടുക്കുകയായിരുന്നു. 69 വയസായ കുംഭയെ രണ്ടു തവണ അർബുദം പിടികൂടിയിരുന്നു. എന്നാൽ തെല്ലും തളരാതെ ജീവിതം മുമ്പോട്ട് കൊണ്ടുപോകുമ്പോഴാണ് പ്രളയത്തിൽ കൃഷി നശിക്കുന്നത്. ഇതുവരെ നഷ്ടപരിഹാരം ലഭിച്ചിട്ടില്ല. കൃഷിയിറക്കാൻ പച്ചക്കറി വിത്തുകൾ പുറത്തുനിന്നാണ് വാങ്ങുന്നത്. കൃഷിക്കൊപ്പം കുട്ടനെയ്ത്തും കോഴി വളർത്തലും കുംഭയുടെ കൈത്തൊഴിലാണ്.

Intro:തളർന്ന കാലുകളുമായി വിധിയെ വെല്ലുവിളിച്ച് കൃഷിയെ ജീവനുതുല്യം ആക്കി മാതൃക കാട്ടുകയാണ് വയനാട്ടിലെ വെള്ളമുണ്ട സ്വദേശി കുംഭ. ശാരീരിക അവശതകൾ അല്ല കഴിഞ്ഞ രണ്ടു വർഷം ഉണ്ടായ പ്രളയം ആണ് ഈ അമ്മയെ തെല്ലെങ്കിലും തളർത്തിയത്.

Body:വെള്ളമുണ്ട മംഗലശ്ശേരി കൊല്ലിയിൽ കുറിച്യ കോളനിയിലെ കുംഭ . മൂന്നാം വയസ്സിൽ കാലുകൾ തളർന്നു. എന്നിട്ടും അച്ഛനൊപ്പം ചേർന്നു പറമ്പിൽ കൃഷി പണികൾ ചെയ്തു. ഭർത്താവിൻറെ മരണശേഷം മകനെ വളർത്താൻ പച്ചക്കറി കൃഷി പ്രധാന വഴിയായി തിരഞ്ഞെടുത്തു. ഇപ്പോൾ വയസ്സ് 69. ഇതിനിടെ രണ്ടു തവണ അർബുദം പിടികൂടി. അപ്പോഴൊന്നും ഈ അമ്മ തളർന്നില്ല. കഴിഞ്ഞ രണ്ടു പ്രളയത്തിലും കൃഷി നശിച്ചു. ഇതുവരെ നഷ്ടപരിഹാരം ഒന്നും കിട്ടിയിട്ടില്ല. കൃഷിയിറക്കാൻ പച്ചക്കറി വിത്തുകൾ പുറത്തുനിന്ന് വാങ്ങണം
byte.kumbha,farmer

Conclusion:കൃഷിക്കൊപ്പം കുട്ടനെയ്ത്തും കോഴി വളർത്തലും ഉണ്ട് ഈ അമ്മയ്ക്ക്
Last Updated : Nov 18, 2019, 11:26 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.