വൈത്തിരിയിലെ റിസോർട്ടിൽ മാവോയിസ്റ്റുകളും പൊലീസും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽകൊല്ലപ്പെട്ടത് സി.പി.ജലീൽ തന്നെയെന്ന് ഐജിബൽറാം കുമാർ ഉപാദ്ധ്യായ. കഴിഞ്ഞ ഡിസംബർ മുതൽ തുടരുന്ന ഓപ്പറേഷൻ അനാക്കോണ്ടയുടെ ഭാഗമായാണ് ലക്കിടിയില്‍ഏറ്റുമുട്ടൽ നടത്തിയത്. അത് ഇനിയുംതുടരും. ജലീലിന് ഒപ്പമുണ്ടായിരുന്ന മാവോയിസ്റ്റിനായുള്ള തിരച്ചില്‍ തുടരുകയാണ്. ഇയാള്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നുംകാട്ടിലേക്ക് ഓടി രക്ഷപ്പെടുന്നതിനിടെ വഴിയിൽ രക്തം വാർന്ന് കിടക്കുന്നുണ്ടെന്നും ഐജി പറഞ്ഞു.ഇവരുടെ കൈയിൽനിന്ന് നാടൻ തോക്കും ആറ് തിരകളും കണ്ടെടുത്തിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 10 പേർക്കുള്ള ഭക്ഷണവും പണവും ആവശ്യപ്പെട്ടാണ്രണ്ട് മാവോയിസ്റ്റുകള്‍റിസോർട്ടിലെത്തിയത്. പരിക്കേറ്റ രണ്ടാമനെ തിരിച്ചറിഞ്ഞിട്ടില്ലെന്നും ഐജിബല്‍റാം കുമാര്‍ ഉപാദ്ധ്യായ വ്യക്തമാക്കി.
വൈത്തിരി ലക്കിടിക്ക് സമീപം ഉപവൻ റിസോർട്ടിൽ ഇന്നലെ രാത്രി എട്ടോടെയാണ് മാവോയിസ്റ്റുകൾ എത്തിയത്. പിന്നീട് താമസക്കാരെ ബന്ദികളാക്കുകയും പണവും പത്തുപേര്‍ക്കുള്ള ഭക്ഷണവും ആവശ്യപ്പെടുകയും ചെയ്തു. തുടർന്ന് റിസോർട്ട് നടത്തിപ്പുകാർ വിവരമറിയിച്ചതിനെ തുടർന്ന് പൊലീസും തണ്ടർബോൾട്ടും സ്ഥലത്തെത്തി മാവോയിസ്റ്റുകളെ നേരിടുകയായിരുന്നു. രാത്രി എട്ടരയോടെ ആരംഭിച്ച ഏറ്റുമുട്ടൽ വ്യാഴാഴ്ച പുലർച്ചെ വരെ നീണ്ടു. രാവിലെ നടത്തിയ തിരച്ചിലിലാണ് റിസോർട്ടിന് സമീപത്ത് നിന്ന് മാവോയിസ്റ്റ് സി.പി. ജലീലിന്‍റെമൃതദേഹം കണ്ടെത്തിയത്.ഏറ്റുമുട്ടലിൽ രണ്ട്പൊലീസുകാർക്കും പരിക്കേറ്റു.ഏറ്റുമുട്ടലിനെ തുടർന്ന്റിസോർട്ടും പരിസര പ്രദേശങ്ങളും പൂർണമായും പൊലീസ് സുരക്ഷയിലാണ്.