വയനാട്: പുല്‍പള്ളിയില്‍ അഞ്ചംഗ നായാട്ടു സംഘം പിടിയില്‍. പനമരം സ്വദേശികളായ സത്യൻ, ഷിബി, കമ്പളക്കാട് സ്വദേശികളായ മുഹമ്മദ്, രാജേഷ്, അഞ്ചുക്കുന്ന് സ്വദേശി ബാബു എന്നിവരാണ് പുലർച്ചെ ഒരു മണിയോടെ പുൽപ്പള്ളി നീർവാരം മണിക്കോട് നഞ്ചൻമൂല വനത്തിൽ വെച്ച് പിടിയിലായത്. റെയ്ഞ്ച് ഓഫീസർക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് പുൽപ്പള്ളി ഡെപ്യൂട്ടി റെയ്ഞ്ച് ഓഫീസർ ബി.പി. സുനിൽകുമാറും സംഘവുമാണ് നായാട്ട് സംഘത്തെ പിടികൂടിയത്. ഇവരുടെ പക്കല്‍ നിന്നും നാടന്‍ തോക്കും തിരകളും പിടിച്ചെടുത്തു. ഇവർ സഞ്ചരിച്ചിരുന്ന KL04-K- 6467 നമ്പർ ഒമിനി വാനും പിടികൂടിയതായി വനം വകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
വായനാട്ടില്‍ നായാട്ടു സംഘം പിടിയില്‍ - നായാട്ടു സംഘം പിടിയില്‍
അഞ്ച് അംഗസംഘമാണ് പുൽപ്പള്ളി ഡെപ്യൂട്ടി റെയ്ഞ്ച് ഓഫീസറുടെ നേതൃത്വത്തില്‍ പിടിയിലായത്.