വയനാട്: ജില്ലയിലെ അതിഥി തൊഴിലാളികൾ സ്വദേശത്തേക്ക് മടങ്ങുന്നു. ജാർഖണ്ഡ്, രാജസ്ഥാൻ എന്നിവിടങ്ങളിൽ നിന്നുള്ള തൊഴിലാളികളാണ് ഇന്ന് മടങ്ങുന്നത്. കോഴിക്കോട് വരെ കെ.എസ്.ആര്‍.ടി.സി ബസിലും അവിടെ നിന്ന് ട്രെയിന്‍ മാർഗവുമാണ് യാത്ര. 33 കെ.എസ്.ആര്‍.ടി.സി ബസുകളാണ് ഇതിനായി തയ്യാറായിട്ടുള്ളത്. വൈകുന്നേരമാണ് ട്രെയിന്‍. ബസ് യാത്രക്ക് തൊഴിലാളികളിൽ നിന്ന് പണം ഈടാക്കുന്നില്ല.
ജാർഖണ്ഡിലേക്ക് 509 പേരും രാജസ്ഥാനിലേക്ക് 346 പേരുമാണ് ഇന്ന് നാട്ടിലേക്ക് മടങ്ങുന്നത്. യാത്രക്കിടെ കഴിക്കാനുള്ള ഭക്ഷണം കൂടി നൽകിയാണ് ഇവരെ യാത്രയാക്കിയത്. 5000 അതിഥി തൊഴിലാളികളാണ് ജില്ലയിൽ നിന്ന് നാട്ടിലേക്ക് മടങ്ങാൻ രജിസ്റ്റർ ചെയ്തിട്ടുള്ളത്. പശ്ചിമ ബംഗാളിൽ നിന്നുള്ളവരാണ് കൂടുതുലും. 2885 പേരാണ് ബംഗാളിലേക്ക് മടങ്ങാനുള്ളത്.