ETV Bharat / state

എക്സൈസ് ഇന്‍സ്പെക്ടറെ കാറിടിച്ച് വീഴ്ത്തി കഞ്ചാവ് കടത്താന്‍ ശ്രമം; പ്രതി പിടിയില്‍

മലപ്പുറം അങ്ങാടിപ്പുറം സ്വദേശി അജ്‌നാസാണ് പിടിയിലായത്

മുത്തങ്ങയിൽ എക്‌സൈസ് ഉദ്യോഗസ്ഥനെ ഇടിച്ചു വീഴ്ത്തി കാറിൽ കഞ്ചാവ് കടത്താൻ ശ്രമം; പ്രതി പിടിയില്‍
author img

By

Published : Aug 22, 2019, 7:28 PM IST

വയനാട്: മുത്തങ്ങയിലെ എക്സൈസ് ചെക്‌പോസ്റ്റില്‍ വാഹന പരിശോധന നടത്തുന്നതിനിടെ ഇൻസ്പെക്‌ടറെ ഇടിച്ചു വീഴ്ത്തി കാറിൽ കഞ്ചാവ് കടത്താൻ ശ്രമിച്ച പ്രതി പിടിയില്‍. മലപ്പുറം അങ്ങാടിപ്പുറം സ്വദേശി അജ്‌നാസിനെയാണ് എക്‌സൈസ് പിടികൂടിയത്. 15 കിലോമീറ്റർ അകലെ കേരള- തമിഴ്‌നാട് അതിർത്തിയായ ചീരാലിൽ വച്ച് നാട്ടുകാരുടെ സഹായത്തോടെയാണ് ഇയാളെ പിടികൂടിയത്. അജ്നാസിന്‍റെ വാഹനത്തിൽ നിന്ന് 390 മില്ലിഗ്രാം എംഡിഎംഎ പിടികൂടി. റോഡരികിൽ ഇയാൾ ഉപേക്ഷിച്ച അഞ്ച് കിലോ കഞ്ചാവും എക്സൈസ് കണ്ടെടുത്തു.

Intro:വയനാട്ടിലെ മുത്തങ്ങയിൽ എക്‌സൈസ് ഉദ്യോഗസ്ഥനെ ഇടിച്ചു വീഴ്ത്തി കാറിൽ കഞ്ചാവ് കടത്താൻ ശ്രമം. പ്രതിയെ എക്സൈസ് പിടികൂടി

Body:മലപ്പുറം അങ്ങാടിപ്പുറം സ്വദേശി അജ്നാസി നെയാണ് സംഭവത്തിൽ എക്സൈസ് പിടികൂടിയത്. മുത്തങ്ങയിലെ എക്സൈസ് ചെക്ക്പോസ്റ്റിൽ വാഹനപരിശോധന നടത്തുന്നതിനിടെ ഇൻസ്പെക്ടറെ ഇടിച്ചു വീഴ്ത്തി അജ്നാസ് കാർ ഓടിച്ചു പോവുകയായിരുന്നു. തുടർന്ന് 15 കിലോമീറ്റർ അകലെ തമിഴ്നാട് കേരളാതിർത്തിയായ ചീരാലിൽ വച്ച് നാട്ടുകാരുടെ സഹായത്തോടെ എക്‌സൈസ് പ്രതിയെ പിടികൂടുകയായിരുന്നു. ഇയാളുടെ വാഹനത്തിൽ നിന്ന് 390 മില്ലിഗ്രാം എംഡിഎംഎ കണ്ടെടുത്തിട്ടുണ്ട് . റോഡരികിൽ ഇയാൾ ഉപേക്ഷിച്ച് 5 കിലോ കഞ്ചാവും എക്സൈസ് കണ്ടെടുത്തു

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.