വയനാട്: വയനാട്ടിലെ അമ്പലവയലിൽ കേരള കാർഷിക സർവകലാശാലയുടെ അന്താരാഷ്ട്ര പുഷ്പോത്സവം തുടങ്ങി. പുഷ്പ കൃഷിയുടെ സാധ്യതകൾ കർഷകർക്ക് പരിചയപ്പെടുത്തുക എന്നതാണ് മേളയുടെ ലക്ഷ്യം.
കാർഷികമേഖലയ്ക്ക് ഉണർവേകുന്നതിനൊപ്പം വിനോദസഞ്ചാര സാധ്യതകളും വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് 'പൂപ്പൊലി' എന്ന പേരിൽ പുഷ്പോത്സവം നടത്തുന്നത്. ഇന്ത്യക്കകത്തും പുറത്തും നിന്നുമുള്ള പുഷ്‌പങ്ങളെ മേളയിലൂടെ പരിചയപ്പെടാം. കാർഷിക മേഖലയുമായി ബന്ധപ്പെട്ട നിരവധി സെമിനാറുകളും, കലാപരിപാടികളും പുഷ്പോത്സവത്തോട് അനുബന്ധിച്ച് നടക്കുന്നുണ്ട്. പ്രളയത്തെ തുടർന്ന് കഴിഞ്ഞ വർഷം പുഷ്പോത്സവം നടത്തിയിരുന്നില്ല.