വയനാട്: വയനാട്ടിലെ കുഞ്ഞോം പാതിരിമന്നം കോളനിയിൽ മാവോയിസ്റ്റ് സാന്നിധ്യം. മൂന്ന് സ്‌ത്രീകളും രണ്ട് പുരുഷന്മാരും അടങ്ങിയ സംഘമാണ് പ്രദേശത്ത് എത്തിയത്. പൊലീസ് അന്വേഷണം ആരംഭിച്ചു.
ജില്ലയിലെ പിന്നാക്കാവസ്ഥയിലുള്ള ആദിവാസി കോളനികളിലാണ് ഏറ്റവും കൂടുതൽ മാവോയിസ്റ്റ് സാന്നിധ്യമുള്ളതെന്ന് നേരത്തെ വാർത്തകളുണ്ടായിരുന്നു. മാനന്തവാടി താലൂക്കിലെ തലപ്പുഴ, തിരുനെല്ലി മേഖലയിലും, വൈത്തിരി താലൂക്കിലെ മേപ്പാടി, മുണ്ടക്കൈ മേഖലകളിലും തോട്ടം തൊഴിലാളികളുടെയും കോളനി നിവാസികളുടെയും പിന്തുണ മാവോയിസ്റ്റുകള്‍ക്കുണ്ടെന്നും സൂചനയുണ്ട്.