ETV Bharat / state

കൈക്കൂലി വാങ്ങുന്നതിനിടെ ഫയർഫോഴ്സ് സ്റ്റേഷൻ ഓഫീസർ പിടിയിൽ - kerala fire force

ബത്തേരി ഫയർഫോഴ്സ് സ്റ്റേഷനിലെ സ്റ്റേഷൻ ഓഫീസർ എം.കെ കുര്യനെയാണ് വിജിലൻസ് പിടികൂടിയത്

ഫയർഫോഴ്സ് സ്റ്റേഷൻ ഓഫീസർ വിജിലൻസിന്‍റെ പിടിയിൽ ബത്തേരി ഫയർഫോഴ്സ് സ്റ്റേഷൻ ഓഫീസർ എം കെ കുര്യൻ fire station officer arrested while accepting bribe batheri fire station kerala vigilance kerala fire force anti curreption bureau
കൈക്കൂലി വാങ്ങുന്നതിനിടെ ഫയർഫോഴ്സ് സ്റ്റേഷൻ ഓഫീസർ പിടിയിൽ
author img

By

Published : Oct 6, 2020, 9:39 PM IST

വയനാട്: കൈക്കൂലി വാങ്ങുന്നതിനിടെ ഫയർഫോഴ്സ് സ്റ്റേഷൻ ഓഫീസർ വിജിലൻസിന്‍റെ പിടിയിൽ. ബത്തേരി ഫയർഫോഴ്സ് സ്റ്റേഷനിലെ സ്റ്റേഷൻ ഓഫീസർ എംകെ കുര്യനെ(53)യാണ് വിജിലൻസ് പിടികൂടിയത്. ബിൽഡിംഗ് പെർമിറ്റുമായി ബന്ധപ്പെട്ട് സ്ഥാപനമുടമയിൽ നിന്നും പണം കൈപ്പറ്റുന്നതിനിടെയാണ് വിജിലൻസ് എംകെ കുര്യനെ പിടികൂടിയത്.

കൈക്കൂലി വാങ്ങുന്നതിനിടെ ഫയർഫോഴ്സ് സ്റ്റേഷൻ ഓഫീസർ പിടിയിൽ

മീനങ്ങാടി സ്വദേശിയായ ബിനീഷ് അമ്പലവയലിൽ നിർമ്മിക്കുന്ന ഓഫീസ് കെട്ടിടത്തിന് ഫയർ എൻ.ഒ.സിക്കായി സ്റ്റേഷൻ മാസ്റ്ററെ സമീപിച്ചിരുന്നു. എന്നാൽ പല കാരണങ്ങൾ പറഞ്ഞ് ഒന്നര വർഷത്തോളമായിഎ.ൻ.ഒസി നൽകിയിരുന്നില്ല. ഇതിനിടെ കഴിഞ്ഞ സെപ്റ്റംബർ 30ന് ബിനീഷ് വിണ്ടും അപേക്ഷ സമർപ്പിച്ചു. ഈ സമയം ഒന്നാം തീയതി വിളിക്കാൻ ഓഫിസർ ആവശ്യപ്പെട്ടു. ഇതിന്‍റെ അടിസ്ഥാനത്തിൽ ബിനിഷ് വിളിച്ചപ്പോൾ 25000 രൂപ കൈക്കൂലിയായി ആവശ്യപ്പെടുകയായിരുന്നു. ഇത് പരാതിയായി ബിനീഷ് വിജിലൻസിൽ നൽകി. ഇതിന്‍റെ അടിസ്ഥാനത്തിൽ വിജിലൻസ് നൽകിയ 5000 രൂപയാണ് ഇന്ന് ബിനീഷ് സ്റ്റേഷൻ ഓഫീസർക്ക് കൈമാറിയത്. ഇതിനിടയിൽ സമീപത്ത് കാത്തിരുന്ന വിജിലൻസ് എംകെ കുര്യനെ പിടികൂടുകയാരുന്നു. വിജിലൻസ് സിഐ പിഎൽ ഷൈജുവിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ പിടികൂടിയത്. നാളെ തലശ്ശേരി കോടതിയിൽ ഹാജരാക്കും.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.