ETV Bharat / state

തദ്ദേശ ദുരന്ത നിവാരണ പദ്ധതി; മാര്‍ച്ച് പതിനാലിനകം അംഗീകാരം നേടണം

author img

By

Published : Jan 20, 2020, 10:06 PM IST

ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ സഹായത്തോടെയാണ് തദ്ദേശ സ്ഥാപനങ്ങള്‍ ദുരന്ത നിവാരണ പദ്ധതികള്‍ക്ക് രൂപം നൽകുന്നത്

Disaster Mitigation Plan prepared by local bodies  തദ്ദേശ ദുരന്ത നിവാരണ പദ്ധതി  ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങള്‍ തയ്യാറാക്കുന്ന ദുരന്ത നിവാരണ പദ്ധതി  ദുരന്ത നിവാരണ പദ്ധതികള്‍  ജില്ലാ ആസൂത്രണ സമിതി
തദ്ദേശ ദുരന്ത നിവാരണ പദ്ധതി; മാര്‍ച്ച് 14 നകം അംഗീകാരം നേടണമെന്ന് വയനാട് ജില്ലാ ആസൂത്രണ സമിതി

വയനാട്: ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങള്‍ തയ്യാറാക്കുന്ന ദുരന്ത നിവാരണ പദ്ധതികള്‍ക്ക് മാര്‍ച്ച് പതിനാലിനകം അംഗീകാരം നേടണമെന്ന് നിർദേശം. ജില്ലാ കലക്ടര്‍ ഡോ.അദീല അബ്ദുള്ളയുടെ അധ്യക്ഷതയില്‍ ചേർന്ന ജില്ലാ ആസൂത്രണ സമിതി യോഗമാണ് നിർദേശം നൽകിയത്. ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ സഹായത്തോടെയാണ് തദ്ദേശ സ്ഥാപനങ്ങള്‍ ദുരന്ത നിവാരണ പദ്ധതികള്‍ക്ക് രൂപം നൽകുന്നത്.

ജില്ലാ തലത്തിലുള്ള ദുരന്ത നിവാരണ പദ്ധതികൾ പ്രാധാന്യത്തോടെയാണ് സംസ്ഥാനതലത്തില്‍ കാണുന്നത്. ഇത് തിരിച്ചറിഞ്ഞ് തദ്ദേശ സ്വയം ഭരണസ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. പരിശീലനം ലഭിച്ച ദുരന്ത നിവാരണ ഫെസിലിറ്റേറ്റര്‍മാരുടെ സഹായത്തോടെ വിവര ശേഖരണം നടത്തണമെന്നും വരള്‍ച്ച, കാട്ടുതീ എന്നിവ പ്രതിരോധിക്കുന്നതിനുളള നടപടികള്‍ സ്വീകരിക്കണമെന്നും യോഗം നിര്‍ദേശിച്ചു. ദുരന്തങ്ങളുടെ പ്രത്യാഘാതങ്ങൾ ലഘൂകരിക്കുന്നതിനായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ പ്രാദേശികമായ പ്രതിരോധ പ്രവർത്തനങ്ങൾ ആവിഷ്‌കരിക്കണമെന്ന സർക്കാർ ഉത്തരവിന്‍റെ പശ്ചാത്തലത്തിലാണ് ജില്ലയിൽ ദുരന്ത നിവാരണ പദ്ധതി തയ്യാറാക്കുന്നത്.

Intro:ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ സഹായത്തോടെ തദ്ദേശ സ്ഥാപനങ്ങള്‍ തയ്യാറാക്കുന്ന ദുരന്ത നിവാരണ പദ്ധതികള്‍ക്ക് മാര്‍ച്ച് 14 നകം അംഗീകാരം നേടണമെന്ന് ജില്ലാ ആസൂത്രണ സമിതി യോഗം നിര്‍ദ്ദേശിച്ചു. ജില്ലാ കളക്ടര്‍ ഡോ.അദീല അബ്ദുളളയുടെ അധ്യക്ഷതയില്‍ ജില്ലാ ആസൂത്രണ ഭവനില്‍ ചേര്‍ന്ന യോഗത്തിലാണ് നിര്‍ദ്ദേശം. ജില്ലയുടെ ദുരന്ത നിവാരണ പദ്ധതി ഏറെ പ്രാധാന്യത്തോടെയാണ് സംസ്ഥാനതലത്തില്‍ കാണുന്നത്. ഇക്കാര്യം തിരിച്ചറിഞ്ഞ് തദ്ദേശ സ്വയം ഭരണസ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. പഞ്ചായത്ത് തലത്തില്‍ കൂടിയാലോചന യോഗം നടത്തി പരിശീലനം ലഭിച്ച ദുരന്ത നിവാരണ ഫെസിലിറ്റേറ്റര്‍മാരുടെ സഹായത്തോടെ വിവര ശേഖരണം നടത്തണം. പ്രാദേശികമായ പ്രതിരോധ നടപടികള്‍ മനസ്സിലാക്കി വേണം പദ്ധതി തയ്യാറാക്കേണ്ടെതെന്നും യോഗം നിര്‍ദ്ദേശിച്ചു.
വരള്‍ച്ച, കാട്ടുതീ എന്നിവ പ്രതിരോധിക്കുന്നതിനുളള നടപടികള്‍ സ്വീകരിക്കാനും യോഗം നിര്‍ദ്ദേശിച്ചു. Body:.Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.