ETV Bharat / state

മൊബൈൽ ആപ്ലിക്കേഷൻ പുറത്തിറക്കി മാനന്തവാടി രൂപത - ഹോളി വീക്ക് ലിറ്റർജി

വിശ്വാസ സംരക്ഷണത്തിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ സംബന്ധിച്ച് ഹോളി വീക്ക് ലിറ്റർജി എന്ന പേരിൽ മൊബൈൽ ആപ്ലിക്കേഷനും രൂപത പുറത്തിറക്കിയിട്ടുണ്ട്

മാനന്തവാടി രൂപത  bishop  ഓൺലൈൻ  ഡിജിറ്റൽ  പ്രതിരോധ നടപടി  ഹോളി വീക്ക് ലിറ്റർജി  സർക്കുല\
മൊബൈൽ ആപ്ലിക്കേൻ പുറത്തിറക്കി മാനന്തവാടി രൂപത
author img

By

Published : Apr 9, 2020, 10:10 PM IST

വയനാട്: വിശുദ്ധ വാരത്തിൽ വിശ്വാസികൾക്കായി ഓൺലൈൻ ഡിജിറ്റൽ സംവിധാനങ്ങൾ ഉപയോഗപ്പെടുത്തി മാനന്തവാടി രൂപത. വിശ്വാസ സംരക്ഷണത്തിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ സംബന്ധിച്ച് ഹോളി വീക്ക് ലിറ്റർജി എന്ന പേരിൽ മൊബൈൽ ആപ്ലിക്കേഷനും രൂപത പുറത്തിറക്കിയിട്ടുണ്ട്. വിശുദ്ധ വാരത്തിൽ പള്ളിവക കാര്യങ്ങൾ ആപ്ലിക്കേഷനിലൂടെ നടക്കും. ലോക്‌ഡൗൺ കാലത്ത് വൈറസ് വ്യാപനം തടയുന്നതിനുള്ള പ്രതിരോധ നടപടികളുടെ ഭാഗമായാണ് ഇത്തരമൊരു തീരുമാനം.

മൊബൈൽ ആപ്ലിക്കേൻ പുറത്തിറക്കി മാനന്തവാടി രൂപത

ആതേസമയം ഈസ്റ്ററിനോടനുബന്ധിച്ച് മാനന്തവാടി രൂപതാ മെത്രാൻ മാർ ജോസ് പൊരുന്നേടം ഇടവകകൾക്ക് അയച്ച സർക്കുലറിൽ ഈ വർഷത്തെ ഈസ്റ്റർ സമ്മാനം ചെറുതാണെങ്കിലും വസ്തുക്കളായോ പണമായോ നൽകാതെ ഡിജിറ്റൽ പെയ്‌മെന്‍റ് ആപ്ലിക്കേഷനായ കേന്ദ്ര സർക്കാരിൻ്റെ ഭീം ആപ്പ് വഴി നൽകണമെന്ന് ആഹ്വാനം ചെയ്തു. കറൻസി ഇടപാട് കുറക്കുന്നതിനും വൈറസ് വ്യാപനം തടയുന്നതിനുമുള്ള പ്രതിരോധ നടപടികളുടെ ഭാഗമായാണിതെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്ര- സംസ്ഥാന സർക്കാരിൻ്റെ മുഴുവൻ നിയമങ്ങളും നിർദേശങ്ങളും വിശ്വാസികൾ കർശനമായി പാലിക്കണമെന്നും സർക്കുലറിൽ പറയുന്നു.

ആരാധനാലയങ്ങളിൽ ആളുകൾ പങ്കെടുക്കുന്ന ചടങ്ങുകൾ പൂർണമായും ഒഴിവാക്കി. പകരം അവരവരുടെ വീടുകളിൽ വിശുദ്ധവാര കർമങ്ങളിൽ പങ്കാളികളാകുന്നതിന് ഓൺലൈൻ ഡിജിറ്റൽ സംവിധാനങ്ങളാണ് സഭ ഉപയോഗിക്കുന്നത്. യൂ ട്യൂബ്, ഫെയ്‌സ്ബുക്ക്, ട്വിറ്റർ, എന്നിവ കൂടാതെ ഹോളി വീക്ക് ലിറ്റർജി ആപ്ലിക്കേഷനും ഉപയോഗിക്കും. പെസഹ വ്യാഴം, ദുഃഖവെള്ളി, ദുഃഖശനി, ഈസ്റ്റർ തുടങ്ങിയ ദിവസങ്ങളിൽ സാധാരണ നടത്തിവന്നിരുന്ന എല്ലാ ചടങ്ങുകളും ചെറിയ വ്യത്യാസങ്ങളോടെ വീട്ടിൽ തന്നെ ഓൺലൈനായി കാണാം.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.