വയനാട് : കൽപ്പറ്റ ദേശാഭിമാനി ഓഫിസ് ആക്രമണത്തിൽ കോൺഗ്രസ് നേതാക്കൾക്കെതിരെ ജാമ്യമില്ലാവകുപ്പ് പ്രകാരം കേസെടുത്തു. കെ.എസ്.യു സംസ്ഥാന പ്രസിഡന്‍റ് കെ.എം അഭിജിത്ത്, കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്തംഗം ജഷീർ പള്ളിവയൽ അടക്കം അൻപതോളം പേർക്കെതിരെയാണ് കേസെടുത്തത്.
Also Read: രാഹുല്‍ ഗാന്ധിയുടെ ഓഫിസ് ആക്രമണം : 5 എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ കൂടി കസ്റ്റഡിയില്‍
യുഡിഎഫ് സംഘടിപ്പിച്ച പ്രതിഷേധ സംഗമത്തിനിടെയായിരുന്നു ഓഫിസ് ആക്രമണം. ടി സിദ്ദിഖ് എം.എൽ.എയുടെ സുരക്ഷാചുമതലയുള്ള ഗൺമാൻ സ്‌മിബിനെ സസ്പെന്‍ഡ് ചെയ്തു. ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരെ ആക്രമിച്ചു എന്ന പരാതിയിലാണ് നടപടി.