വയനാട്: കേരളത്തിൽ നിയമസഭാ തെരഞ്ഞെടുപ്പിൽ ഇത്തവണ യുവാക്കൾക്ക് കൂടുതൽ മുൻഗണന നൽകാൻ കോൺഗ്രസ് നേതൃത്വത്തോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് രാഹുൽ ഗാന്ധി. കല്പറ്റ യുഡിഎഫ് മണ്ഡലം നേതൃയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്ഥാനാർഥി നിർണയം സുതാര്യമായിരിക്കണമെന്ന് കേരളത്തിലെ കോൺഗ്രസ് നേതാക്കളോട് പറഞ്ഞിട്ടുണ്ടെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. അടുത്ത തവണ കേരളത്തിലെ നേതാക്കളോട് യുവജനങ്ങൾക്കൊപ്പം സ്ത്രീകൾക്കും മുൻഗണന നൽകണമെന്ന് ആവശ്യപ്പെടുമെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
പുതിയ കാർഷിക നിയമത്തെക്കുറിച്ചും രാഹുർ സംസാരിച്ചു. രണ്ടോ, മൂന്നോ വ്യവസായികൾക്ക് രാജ്യത്തെ കാർഷിക മേഖല എഴുതിക്കൊടുക്കാനാണ് കേന്ദ്ര കാർഷിക നിയമത്തിന്‍റെ ലക്ഷ്യമെന്നും ഈ കൊള്ള സംഘടിപ്പിക്കുന്നത് പ്രധാനമന്ത്രി ആണ് എന്ന് രാഹുൽ ഗാന്ധി പറഞ്ഞു. കാർഷിക നിയമങ്ങൾ കർഷകർക്കെതിരെ മാത്രം ഉള്ളതല്ലെന്നും അത് രാജ്യത്തിനെതിരെ ഉളളതാണെന്നും രാഹുൽ ഗാന്ധി പറഞ്ഞു.