എറണാകുളം/കാസര്‍കോട്: പൗരത്വ നിയഭേദഗതിക്കെതിരെ പ്രമേയം പാസാക്കാനുള്ള കാസർകോട് ജില്ലാ പഞ്ചായത്തിന്റെ തീരുമാനം ഹൈക്കോടതി സ്‌റ്റേ ചെയ്തു. യു.ഡി.എഫിന്‍റെ നേതൃത്വത്തിലുള്ളതാണ് പഞ്ചായത്ത് ഭരണസമിതി. ബി.ജെ.പി ജില്ലാ പ്രസിഡന്‍റും ജില്ലാ പഞ്ചായത്തംഗവുമായ കെ ശ്രീകാന്താണ് ഹൈക്കോടതിയെ സമീപിച്ചത്.
ഹര്‍ജി പരിഗണിച്ച കോടതി ജില്ലാ പഞ്ചായത്തിനും സർക്കാറിനും നോട്ടീസയച്ചു. ഹർജിയിൽ പിന്നീട് വിശദമായി വാദം കേൾക്കും. നിയമ ഭേദഗതി നടപ്പാക്കേണ്ട പഞ്ചായത്ത് ഭേദഗതിയെ എതിർക്കുന്നത് നിയമ വിരുദ്ധമാണെന്ന് ചുണ്ടിക്കാട്ടിയാണ് ഹർജി. മൂന്നാഴ്ചത്തേക്കാണ് പ്രമേയാവതരണം കോടതി തടഞ്ഞത്.