ETV Bharat / state

പീച്ചി ഡാമിൽ ജലനിരപ്പ് കുറയുന്നു: കുടിവെള്ളവും കൃഷിയും ആശങ്കയും

ഡാമുകളിലെ ജലനിരപ്പ് താഴ്ന്നതോടെ അനുബന്ധ പുഴകളിലും  വെള്ളമില്ലാതായി. വരും ദിവസങ്ങളിൽ ശക്തമായ മഴ ലഭിച്ചില്ലെങ്കിൽ തൃശൂർ ജില്ലയില്‍ കുടിവെള്ളത്തിനും ജലസേചനത്തിനും വലിയ പ്രതിസന്ധിക്ക് കാരണമാകും.

തൃശ്ശൂർ ജില്ലയുടെ ജല സംഭരണിയായ പീച്ചി ഡാമിൽ ജലനിരപ്പ് കുറയുന്നു
author img

By

Published : Jul 3, 2019, 2:35 PM IST

Updated : Jul 3, 2019, 3:54 PM IST

തൃശ്ശൂർ : തൃശൂർ ജില്ലയിലും സമീപ ജില്ലകളിലെ വിവിധ പഞ്ചായത്തുകളിലും കുടിവെള്ളത്തിനും കാർഷികാവശ്യത്തിനും ആശ്രയിക്കുന്ന പീച്ചി ഡാമിൽ ജലനിരപ്പ് താഴുന്നു. ഇടവപ്പാതി പിന്നിട്ടിട്ടും മഴ ലഭിക്കാത്തതാണ്‌ ജലനിരപ്പ് മുൻ വർഷത്തേതിലും താഴാൻ ഇടയാക്കിയത്. പീച്ചി ഡാമിൽ നിന്നും കനാൽ വഴി വെള്ളം എത്തിച്ചാണ് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ കൃഷി സാധ്യമാകുന്നത്.

പീച്ചി ഡാമിൽ ജലനിരപ്പ് കുറയുന്നു: കുടിവെള്ളവും കൃഷിയും ആശങ്കയില്‍

കഴിഞ്ഞവർഷം ഇതേ സമയത്ത് 27 മില്ലിമീറ്റർ ക്യുബ് വെള്ളം അവശേഷിച്ചിരുന്ന ഡാമിൽ ഇന്നുള്ളത് 10 മില്ലിമീറ്റർ ക്യുബ് മാത്രം. നിലവിൽ കുടിവെള്ള വിതരണത്തിനുള്ള വെള്ളം മാത്രമാണ് ഡാമിൽ അവശേഷിക്കുന്നതെന്നും കൂടുതൽ മഴയും നീരൊഴുക്കും ലഭിച്ചാൽ മാത്രമേ കൃഷിക്കായി വെള്ളം വിട്ടുനൽകാനാകൂ എന്ന് പീച്ചി ഡാം അസിസ്റ്റന്‍റ് എൻജിനിയർ ഗീത അയ്യർ പറഞ്ഞു.

ഡാമുകളിലെ ജലനിരപ്പ് താഴ്ന്നതോടെ അനുബന്ധ പുഴകളിലും വെള്ളമില്ലാതായി. ഭാരതപ്പുഴ, കരുവന്നൂർ പുഴ, ആറാട്ടുപുഴയടക്കമുള്ളവയിലും ജലനിരപ്പ് താഴ്ന്നു. വരും ദിവസങ്ങളിൽ ശക്തമായ മഴ ലഭിച്ചില്ലെങ്കിൽ കൃഷിക്കും കുടിവെള്ളത്തിനും വലിയ പ്രതിസന്ധി നേരിടേണ്ടി വരും. കഴിഞ്ഞ വർഷം 60 ദശലക്ഷം ഘനയടി വെള്ളമാണ് ജലസേചനത്തിനായി നൽകിയത്. ഇപ്പോൾ അവശേഷിക്കുന്ന വെള്ളം ഉപയോഗിച്ച് അടുത്ത അഞ്ച്‌ മാസത്തേക്ക് തൃശൂർ നഗരത്തിലെ കുടിവെള്ള വിതരണത്തിനായി ഉപയോഗിക്കാം.

ജില്ലയിലെ തന്നെ മറ്റൊരു ജലസംഭരണികളായ ചിമ്മിനി ഡാമിൽ 50.45 മീറ്റർ ജലമാണ് അവശേഷിക്കുന്നത്. 2018 ജൂലായ് രണ്ടിന് 60.09മീറ്റർ ആയിരുന്നു. വാഴാനിയിൽ 47.06 മീറ്റർ ആണ് ജലനിരപ്പ്. 2018 ജൂലായ് രണ്ടിന് 53.60മീറ്ററായിരുന്നു ജലനിരപ്പ്. കനാൽവഴിയുള്ള ജലവിതരണം നിർത്തിവയ്ക്കുന്നതിലൂടെ സമീപ പ്രദേശങ്ങളിലെ കിണറുകൾ വറ്റുകയും കടുത്ത ജല ദൗർലഭ്യം നേരിടുകയും ചെയ്യും.

Intro:തൃശ്ശൂർ ജില്ലയുടെ ജല സംഭരണിയായ പീച്ചി ഡാമിലെ ജലനിരപ്പിൽ വൻ കുറവ്. കഴിഞ്ഞവർഷം ഇതേസമയം 27 മില്ലിമീറ്റർ ക്യുബ് വെള്ളം ഉണ്ടായിരുന്ന ഡാമിൽ ഇപ്പോൾ അവശേഷിക്കുന്നത് 10 മില്ലിമീറ്റർ ക്യുബ് മാത്രമാണ്.Body:തൃശൂർ നഗരവും അനുബന്ധ പഞ്ചായത്തുകളിലേക്കുമുൾപ്പെടെ കുടിവെള്ളവും, കാർഷികാവശ്യത്തിനും ആശ്രയിക്കുന്ന പീച്ചി ഡാമിൽ ജലനിരപ്പ് താഴുന്നു.ഇടവപ്പാതി പിന്നിട്ടിട്ടും മഴ ലഭിക്കാത്തതാണ്‌ ജലനിരപ്പ് മുൻ വർഷത്തെതിലും താഴാൻ ഇടയാക്കിയത്.ഈ ഡാമിൽ നിന്നും കനാൽ വഴി വെള്ളം എത്തിച്ചാണ് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ കൃഷി സാധ്യമാകുന്നത്. എന്നാൽ മുൻ വർഷങ്ങളിൽ നിന്ന് വ്യത്യസ്തമായി കടുത്ത ജലക്ഷാമമാണ് പീച്ചിയിൽ കാണപ്പെടുന്നത്. കഴിഞ്ഞവർഷം ഇതേ സമയത്ത് 27 മില്ലിമീറ്റർ ക്യുബ് വെള്ളം അവശേഷിച്ചിരുന്ന ഡാമിൽ ഇന്നുള്ളത് 10 മില്ലിമീറ്റർ ക്യുബ് മാത്രം.നിലവിൽ കുടിവെള്ള വിതരണത്തിനായുള്ള വെള്ളം മാത്രമാണ് ഡാമിൽ അവശേഷിക്കുന്നതെന്നും കൂടുതൽ മഴയും നീഴുക്കും ലഭിച്ചാൽ മാത്രമേ കൃഷിക്കായി വെള്ളം വിട്ടുനൽകാനാകൂ എന്ന് പീച്ചി ഡാം അസിസ്റ്റന്റ് എൻജിനിയർ ഗീത അയ്യർ പറഞ്ഞു.

Byte ......... ഗീത അയ്യർ
(അസിസ്റ്റന്റ് എൻജിനിയർ, പീച്ചി ഡാം)Conclusion:ഡാമുകളിലെ ജലനിരപ്പ് താഴ്ന്നതോടെ അനുബന്ധ പുഴകളും വെള്ളമില്ലാതായി. ഭാരതപ്പുഴ, കരുവന്നൂർ പുഴ, ആറാട്ടുപുഴയടക്കമുള്ളവയും ജലനിരപ്പ് താഴ്ന്നു.വരും ദിവസങ്ങളിൽ ശക്തമായ മഴ ലഭിച്ചില്ലെങ്കിൽ കർഷകരുടെ കൃഷി മുടങ്ങാനും കാരണമാകും.കഴിഞ്ഞ വർഷം 60 ദശലക്ഷം ഘനയടി വെള്ളമാണ് ജലസേചനത്തിനായി നൽകിയത്. ഇപ്പോൾ അവശേഷിക്കുന്ന വെള്ളം ഉപയോഗിച്ച് അടുത്ത അഞ്ച്‌ മാസത്തേക്ക് തൃശൂർ നഗരത്തിലെ കുടിവെള്ള വിതരണത്തിനായി ഉപയോഗിക്കാം.ജില്ലയിലെ തന്നെ മറ്റൊരു ജലസംഭരണികളായ ചിമ്മിനി ഡാമിൽ ചൊവ്വാഴ്ച 50.45 മീറ്റർ ജലമാണ് അവശേഷിക്കുന്നത്. 2018 ജൂലായ് രണ്ടിന്  60.09മീറ്റർ ആയിരുന്നു.വാഴാനിയിൽ ചൊവ്വാഴ്ചയിലെ 47.06 മീറ്റർ ആണ്. 2018 ജൂലായ് രണ്ടിന് 53.60മീറ്ററായിരുന്നു ജലനിരപ്പ്.കനാൽവഴിയുള്ള ജലവിതരണം നിർത്തിവയ്ക്കുന്നതിലൂടെ സമീപ പ്രദേശങ്ങളിലെ കിണറുകൾ കൂടി വറ്റുകയും ഇതിലൂടെ കടുത്ത ജല ദൗർലഭ്യമാകും ജനങ്ങളെ കാത്തിരിക്കുന്നത്.

ഇ ടിവി ഭാരത്
തൃശ്ശൂർ
Last Updated : Jul 3, 2019, 3:54 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.