ETV Bharat / state

കേന്ദ്രത്തെയും കോൺഗ്രസിനെയും വിമർശിച്ചും പരിഹസിച്ചും വികസന മുന്നേറ്റ ജാഥ സമാപന സമ്മേളനം

13-ാം തിയതി കാസർകോട് നിന്ന് ആരംഭിച്ച എൽഡിഎഫിന്‍റെ വടക്കൻ മേഖലാ ജാഥയാണ് തൃശൂരിൽ സമാപിച്ചത്

vikasana munneta yatra concludes  vikasana munneta yatra Thrissur  CPM Polit Bureau member s ramachandran pilla  വികസന മുന്നേറ്റ ജാഥ സമാപനം  വികസന മുന്നേറ്റ ജാഥ  സിപിഎം പോളിറ്റ് ബ്യൂറോ അംഗം എസ് രാമചന്ദ്രൻ പിള്ള
കേന്ദ്രത്തെയും കോൺഗ്രസിനെയും വിമർശിച്ചും പരിഹസിച്ചും വികസന മുന്നേറ്റ ജാഥ സമാപന സമ്മേളനം
author img

By

Published : Feb 27, 2021, 12:38 AM IST

തൃശൂർ: വിശപ്പനുഭവിക്കുന്നവരുടെ രാജ്യമായി ഇന്ത്യ മാറിയെന്ന് എസ് രാമചന്ദ്രൻ പിള്ള. എൽഡിഎഫിന്‍റെ വികസന മുന്നേറ്റ ജാഥയുടെ സമാപന സമ്മേളനത്തിൽ കേന്ദ്ര സർക്കാരിനെ രൂക്ഷമായി വിമർശിക്കുകയായിരുന്നു സിപിഎം പോളിറ്റ് ബ്യൂറോ അംഗം എസ് രാമചന്ദ്രൻ പിള്ള. രാജ്യത്ത് ആവശ്യ സാധനങ്ങളുടെ വില കുത്തനെ ഉയരുകയാണ്. വിശപ്പനുഭവിക്കുന്നവരുടെ രാജ്യമായി ഇന്ത്യ മാറി. ഇത്തരം വിഷയങ്ങളിൽ നിന്നും ശ്രദ്ധ തിരിച്ച് വിടാൻ മോദി സർക്കാർ വർഗീയത ആളി കഞ്ഞിക്കുകയാണെന്നും രാമചന്ദ്രൻ പിള്ള കുറ്റപ്പെടുത്തി.

കേന്ദ്രത്തെയും കോൺഗ്രസിനെയും വിമർശിച്ചും പരിഹസിച്ചും വികസന മുന്നേറ്റ ജാഥ സമാപന സമ്മേളനം

കേരളത്തിൽ ഭരണം പ്രതീക്ഷിക്കുന്ന കോൺഗ്രസ് നേതാക്കൾക്ക് തെരഞ്ഞെടുപ്പിന് ശേഷം രാഹുൽ ഗാന്ധിയോടൊപ്പം കടലിൽ കുളിച്ച് തിരികെ പോകാം എന്നാണ് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പരിഹസിച്ചത്. വരുന്ന തെരഞ്ഞെടുപ്പിൽ വികസനമാണ് വിവാദമല്ല ചർച്ചയാവുക എന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവൻ ചൂണ്ടികാണിച്ചു. എൽഡിഎഫ് തെരഞ്ഞെടുപ്പിന് സജ്ജമാണെന്നും അദ്ദേഹം വ്യക്തമാക്കി.

13-ാം തിയതി കാസർകോട് നിന്ന് ആരംഭിച്ച എൽഡിഎഫിന്‍റെ വടക്കൻ മേഖലാ ജാഥയാണ് തൃശൂരിൽ സമാപിച്ചത്. മന്ത്രിമാരായ എ.സി. മൊയിതീൻ , വി.എസ്. സുനിൽകുമാർ , സി. രവീന്ദ്രനാഥ് എന്നിവരും ഇടത് പക്ഷത്തിന്‍റെ മുതിർന്ന നേതാക്കളും തൃശൂർ തേക്കിൻകാട് മെതാനിയൽ നടന്ന സമാപന സമ്മേളനത്തിൽ പങ്കെടുത്തു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.