തൃശൂര്‍ പൂരത്തിന്‍റെ വെടിക്കെട്ടിനുള്ള നിയന്ത്രണങ്ങളില്‍ ഇളവ്. രാത്രി എട്ടിനും പത്തിനും ഇടയില്‍ മാത്രമേ വെടിക്കെട്ട് നടത്താൻ പാടുള്ളൂ എന്ന നിയന്ത്രണത്തിലാണ് സുപ്രീംകോടതി ഇളവ് വരുത്തിയിരിക്കുന്നത്. ആചാരപ്രകാരമുള്ള സമയത്ത് തന്നെ വെടിക്കെട്ട് നടത്താമെന്നും കോടതി വ്യക്തമാക്കി. തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങളുടെ ഹര്‍ജിയിലാണ് ഉത്തരവ്.
നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തിയ സുപ്രീംകോടതി ഉത്തരവിനെ കേന്ദ്ര സര്‍ക്കാരും, സംസ്ഥാന സര്‍ക്കാരും അനുകൂലിച്ചു. വെടിക്കെട്ടിന് ഉപയോഗിക്കുന്ന പടക്കങ്ങള്‍ക്ക് മുൻകൂര്‍ അനുമതി വേണമെന്ന് കോടതി അറിയിച്ചു. ക്ഷേത്ര ആചാരങ്ങള്‍ക്കും, ആഘോഷങ്ങള്‍ക്കും ഇളവ് ആകാമെന്നും സുപ്രീംകോടതി വ്യക്തമാക്കി.