ETV Bharat / state

മാള കൊമ്പിടിയിൽ ഹാഷിഷുമായി ഒരാൾ പിടിയിൽ

author img

By

Published : Nov 17, 2020, 3:47 PM IST

പ്രതിയിൽ നിന്നും ലക്ഷക്കണക്കിന് രൂപ വിലവരുന്ന ഹാഷിഷ് പിടികൂടി. ചെന്നൈയിൽനിന്നും നിന്നും മയക്കു മരുന്നു എത്തിച്ച് ചാലക്കുടി, മാള പെരുമ്പാവൂർ, ഭാഗങ്ങളിൽ വിതരണം ചെയ്യുന്ന റാക്കറ്റിലെ പ്രധാന കണ്ണിയാണ് പ്രതിയെന്ന് എക്‌സൈസ് അറിയിച്ചു.

trissur excise bokked one with hashish  മയക്കു മരുന്നു കടത്ത്  തൃശൂർ  trissur  excise intelligence  മാള എക്‌സൈസ് റേഞ്ച്
മാള കൊമ്പിടിയിൽ ഹാഷിഷുമായി ഒരാൾ പിടിയിൽ

തൃശൂർ: തൃശൂരിൽ കാറിൽ കടത്തിക്കൊണ്ടു വന്ന മയക്കുമരുന്നുമായി ഒരാളെ എക്സൈസ് ഇന്‍റലിജൻസും മാള എക്‌സൈസ് റേഞ്ചും ചേർന്ന് പിടികൂടി. ചാലക്കുടി താലൂക്ക് കൊടകര സ്വദേശി ജെറിൻ ആണ് പിടിയിലായത്. പ്രതിയിൽ നിന്നും ലക്ഷക്കണക്കിന് രൂപ വിലവരുന്ന ഹാഷിഷ് പിടികൂടി. ചെന്നൈയിൽനിന്നും നിന്നും മയക്കു മരുന്നു എത്തിച്ചു ചാലക്കുടി, മാള പെരുമ്പാവൂർ, ഭാഗങ്ങളിൽ വിതരണം ചെയ്യുന്ന റാക്കറ്റിലെ പ്രധാന പ്രധാന കണ്ണിയാണ് പ്രതിയെന്ന് എക്‌സൈസ് അറിയിച്ചു.

മാള കൊമ്പിടിയിൽ ഹാഷിഷുമായി ഒരാൾ പിടിയിൽ

കൊറോണ വ്യാപനത്തെ തുടർന്ന് പ്രതികൾ ലഹരി മരുന്ന് വൻതോതിൽ കടത്തുന്നതായി ഇന്‍റലിജൻസിന് വിവരം ലഭിച്ചിരുന്നു. എക്‌സൈസ് ഇന്‍റലിജൻസ് ഒരു മാസത്തോളമായി പ്രതിയെ നിരീക്ഷിച്ച് വരുകയായിരുന്നു. കൊവിഡ് കാലമായതിനാൽപരിശോധന ഒഴിവാക്കാൻ ബസുകൾ മാറി കയറിയാണ് പ്രതി ലഹരിമരുന്ന് കടത്തിയിരുന്നത്. ഡി.ജെ, റേവ് പാർട്ടികള്‍ക്കാണ് മയക്കുമരുന്ന് വിറ്റിരുന്നത്. 20 വർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് മയക്കുമരുന്ന് കടത്തലെന്നും പ്രതിയുടെ ബന്ധങ്ങളെക്കുറിച്ച് കൂടുതൽ അന്വേഷണം നടത്തി വരികയാണെന്നും എക്‌സൈസ് അറിയിച്ചു .

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.