തൃശൂര്‍: കൊവിഡ് പ്രതിസന്ധിക്ക് ശേഷം വാദ്യ കലാകാരന്മാരുടെ തിരിച്ച് വരുവ് ആഘോഷിച്ച് സാംസ്‌കാരിക തലസ്ഥാനം. പൂര പ്രേമികളുടെ നേതൃത്വത്തില്‍ പാണ്ടി മേളം നടത്തിയായിരുന്നു ആ തിരിച്ചുവരവ്. നാളുകള്‍ക്ക് ശേഷമുള്ള മേളപ്പെരുക്കം കാണികളിലും ആവേശമുണ്ടാക്കി.
പഞ്ചവാദ്യത്തിന്‍റെ ഈറ്റില്ലമായ ബ്രഹ്മസ്വം മഠത്തില്‍ കുട്ടന്‍ മാരാരും സംഘവും കൊട്ടിയിറക്കിയ പാണ്ടിമേളത്തിന്‍റെ രൗദ്ര സംഗീതം കാണികളില്‍ ചൊറുതല്ലാത്ത ആവേശമാണ് ഉണ്ടാക്കിയത്. മൂന്ന് മണിക്കൂര്‍ നീണ്ട് നിന്ന മേളത്തില്‍ നൂറ്റിയിരുപതോളം കലാകാരന്മാര്‍ പങ്കെടുത്തു.
Also Read: തിരുപ്പിറവി വരവേൽക്കാൻ നക്ഷത്ര തിളക്കത്തോടെ വിപണി സജീവം
പാണ്ടി കൂട്ടി പെരുക്കലോടെയാണ് മേളം ആരംഭിച്ചത്. തുടർന്ന് വിളംബര കാലത്തിന് ശേഷം പാണ്ടി തുറന്ന് പിടിച്ചുള്ള ഘട്ടം മുതൽ ഒരോ ഘട്ടങ്ങളിലൂടെയും മേളം പിന്നിട്ടപ്പോൾ ആവേശം അടക്കി വെക്കാനായില്ല. കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്‍റ് വി.നന്ദകുമാർ ഭദ്രദീപം കൊളുത്തി മേളയ്‌ക്ക് തുറക്കം കുറിച്ചു.